കുവൈത്തിൽ യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റുമാർ രക്ഷപ്പെട്ടു

കുവൈത്ത് സിറ്റി: ഇറാൻ-യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ കുവൈത്തിൽ അമേരിക്കൻ വ്യോമസേനയുടെ എഫ്-15ഇ (F-15E Strike Eagle) യുദ്ധവിമാനം തകർന്നു വീണു. പൈലറ്റുമാർ രക്ഷപെട്ടു

വിമാനത്തിന്റെ അവശിഷ്ടങ്ങൾ കുവൈത്തിലെ മിന അൽ അഹമ്മദി (Mina Al Ahmadi) റിഫൈനറി പരിസരത്താണ് പതിച്ചത്. വിമാനാവശിഷ്ടങ്ങൾ വീണ് റിഫൈനറിയിലെ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സാങ്കേതിക തകരാറാണോ അതോ ആശയവിനിമയത്തിലെ പിഴവാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ യുഎസ് സൈന്യവും കുവൈത്ത് അധികൃതരും സംയുക്ത അന്വേഷണം ആരംഭിച്ചു.

ഇറാൻ-ഇസ്രായേൽ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *