വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കും,ഞങ്ങള്‍ പണം കൊയ്യും ; ഡോണാള്‍ഡ് ട്രംപ്- അമേരിക്കയെ പിണക്കാതെ വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ്

വാഷിംഗ്ടണ്‍ : വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന് ഡോണാള്‍ഡ് ട്രംപ്. അതുവഴി അമേരിക്ക ഒരുപാട് പണം സമ്പാദിക്കാന്‍ പോവുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വെനിസ്വേല പൂര്‍ണമായും സഹകരിക്കുമെന്നും ഇനിയുള്ള അനേകം വര്‍ഷക്കാലം അമേരിക്ക അതിന്റെ എണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും ട്രംപ് അറിയിച്ചു. അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനിസ്വേലയിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് യുഎസ് സര്‍ക്കാരുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും തങ്ങള്‍ നന്നായി ഒത്തു പോകുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നിക്കോളാസ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള യുഎസ് ആക്രമണം ഇരു രാജ്യങ്ങളുടെയും ബന്ധങ്ങളില്‍ ഒരു കളങ്കം വരുത്തിയെങ്കിലും യുഎസുമായുള്ള വ്യാപാരം അസാധാരണമോ ക്രമരഹിതമോ അല്ല എന്ന് ഡെല്‍സി റോഡ്രിഗസ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എല്ലാ കക്ഷികള്‍ക്കും പ്രയോജനപ്പെടുന്ന ഊര്‍ജ്ജബന്ധങ്ങളാണ് വെനിസ്വേല സ്വീകരിക്കുന്നതെന്നും ഇടക്കാല പ്രസിഡന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *