അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി പത്രമായ ‘ഗ്രീന്‍ കാര്‍ഡ്’ സ്വന്തമാക്കാന്‍ ഇനി വെറും വിവാഹം മാത്രം പോരെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ പൗരന്മാരെ വിവാഹം കഴിക്കുന്നതിലൂടെ ലഭിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് ആനുകൂല്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ഡോണാള്‍ഡ് ട്രംപ് ഭരണകൂടം. വിവാഹബന്ധം നിയമപരമാണ് എന്നതിലുപരി, ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് ഇമിഗ്രേഷന്‍ വിഭാഗം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.
യുഎസ് ഗ്രീന്‍ കാര്‍ഡ് ഇനി അത്ര എളുപ്പമാകില്ല; നിബന്ധനകള്‍ കടുപ്പിക്കുന്നു.

