ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ ഹോളിവുഡ് ഇതിഹാസം വാൽ കിമർ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ‘ആസ് ഡീപ്പ് ആസ് ദി ഗ്രേവ്’ (As Deep as the Grave) എന്ന വരാനിരിക്കുന്ന ചിത്രത്തിലൂടെയാണ് ഈ അത്ഭുതകരമായ തിരിച്ചുവരവ് സാധ്യമാകുന്നത്.ഒരു നടന്റെ ഭൗതിക സാന്നിധ്യമില്ലാതെ തന്നെ അദ്ദേഹത്തിന്റെ രൂപവും ഭാവവും ശബ്ദവും കൃത്യതയോടെ പുനഃസൃഷ്ടിക്കുന്ന ‘ഡിജിറ്റൽ റിസറക്ഷൻ’ എന്ന നൂതന സാങ്കേതികവിദ്യയാണ് ഈ ചിത്രത്തിൽ ഉപയോഗിക്കുന്നത്. ചിത്രത്തിൽ തദ്ദേശീയ അമേരിക്കൻ ആത്മീയവാദിയും കത്തോലിക്കാ പുരോഹിതനുമായ ‘ഫാദർ ഫിന്റൺ’ എന്ന പ്രധാന വേഷത്തിലാണ് വാൽ കിമർ എത്തുന്നത്.കിമറിന്റെ മക്കളായ മെഴ്സിഡസ്, ജാക്ക് എന്നിവരുടെ പിന്തുണയോടെയാണ് ഈ പ്രോജക്റ്റ് നടക്കുന്നത്. നടന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും അത്യാധുനിക ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്ത് ഒരു ‘ഡിജിറ്റൽ ക്ലോൺ’ നിർമ്മിക്കുകയാണ് ചെയ്തത്. തൊണ്ടയിലെ അർബുദത്തെത്തുടർന്ന് മരണപ്പെടുന്നതിന് മുൻപ് തന്നെ വാൽ കിമർ ഈ പ്രോജക്റ്റുമായി സഹകരിച്ചിരുന്നു. 1920-കളിൽ ജീവിച്ചിരുന്ന പുരാവസ്തു ഗവേഷകരായ ആനിന്റെയും ഏൾ മോറിസിന്റെയും യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ടോം ഫെൽറ്റൺ, അബിഗെയ്ൽ ലോറി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
എഐ സാങ്കേതികവിദ്യയിലൂടെ വാൽ കിമർ വീണ്ടും വെള്ളിത്തിരയിലേക്ക്; ഹോളിവുഡിൽ വിസ്മയമൊരുങ്ങുന്നു

