കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി ബോധ്യങ്ങളില്‍ നിന്ന് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.അറബിക്കടല്‍ ഇളകി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല.രാഷ്ട്രീയത്തില്‍ വികാരത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേതൃത്വത്തിന്റെ കൂട്ടായ തീരുമാനമാണ് അത്. അത് ആള്‍കൂട്ടം പറഞ്ഞാല്‍ മാറില്ല. കേരളം മുഴുവന്‍ ഇരമ്പി വന്നാലും അറബിക്കടല്‍ ഇരമ്പി വന്നാലും ബോധ്യങ്ങളില്‍ നിന്നുള്ള തീരുമാനം മാറില്ല. അത് കുറച്ചു കഴിയുമ്പോള്‍ ആള്‍കൂട്ടത്തിന് ബോധ്യം വരുമെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
ലൈംഗിക പീഡന പരാതിയില്‍ വ്യാഴാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. രാഹുലുമായുള്ള വാട്‌സ് ആപ്പ് ചാറ്റും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു കൊണ്ടുള്ള ശബ്ദരേഖയും ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ മെഡിക്കല്‍ രേഖകളും അടങ്ങുന്ന പരാതി, മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.
Get the most relevant and reliable Malayalam news.
https://chat.whatsapp.com/Im1jGh0MgiPA0QotzsiTlB

