മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ചില വ്യക്തികളെ മുന്നില്‍നിര്‍ത്തി അവരെകൊണ്ട് വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാക്കുകളാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നത്.അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഹീനമായ വര്‍ഗീയതയും വിദ്വേഷ പ്രചാരണവുമാണ് അവര്‍ നടത്തുന്നത്.സംഘപരിവാര്‍ നടത്തുന്ന അതേ വിദ്വേഷ പ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്നത്.മുഖ്യമന്ത്രിയുടെ സര്‍വ്വ അനുഗ്രഹങ്ങളോടും കൂടിയാണ് ഇത്തരം പരാമര്‍ശങ്ങള്‍.മുഖ്യമന്ത്രിയുടെ നാവ് ആയാണ് വെള്ളാപ്പള്ളി ഇതെല്ലാം പറയുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.സിപിഐയുടെ മുതിര്‍ന്ന നേതാവിനെ ചതിയന്‍ ചന്തുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. വേറെ ആളുകളെ കൊണ്ടുവന്ന് എല്‍ഡിഎഫിലെ ഏറ്റവും വലിയ നേതാവിനെ വരെ ചീത്തവിളിപ്പിക്കുകയാണ്.അത് എല്‍ഡിഎഫില്‍ വലിയ കലാപമാണ് ഉണ്ടാക്കിയത്.എല്ലാ ആഴ്ചയും ഇങ്ങനെയുള്ള ആളുകള്‍ ഒരു പത്രസമ്മേളനം തെരഞ്ഞെടുപ്പ് വരെയെങ്കിലും നടത്തണമെന്നും സതീശന്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *