മഞ്ഞുകാലത്ത് മുഖം തിളങ്ങാനും ചര്‍മ്മത്തിനുണ്ടാകുന്നു പ്രശനങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന പച്ചക്കറികള്‍

മഞ്ഞുകാലത്ത് ചര്‍മ്മത്തിനുണ്ടാകുന്ന പ്രശനങ്ങള്‍ അനവധിയാണ്. ചര്‍മം വരണ്ടുപോകുന്നതും ചര്‍മത്തിന് കരുവാളിപ്പുണ്ടാകുന്നതും തിളക്കം നഷ്ടപ്പെടുന്നതുമെല്ലാം സാധാരണയാണ്.ഇതിന് പരിഹാരമായി തൊലിപ്പുറത്തെ സംരക്ഷണം കൊണ്ടുമാത്രം കാര്യമുണ്ടാകില്ല.കാരണം ചര്‍മത്തിന്റെ ആരോഗ്യം വാസ്തവത്തില്‍ ശരീരത്തിന് ഉള്ളില്‍ നിന്നാണ് ആരംഭിയ്ക്കുന്നത്. മഞ്ഞുകാലത്ത് ചര്‍മത്തിന് സംരക്ഷണം നല്‍കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണവസ്തുക്കളുണ്ട്. ഇവ കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇവയെക്കുറിച്ചറിയാം.

ക്യാരറ്റ്

ക്യാരറ്റ് ശൈത്യകാലത്ത് സാധാരണയായി കഴിക്കുന്ന ഒന്നാണ്. ക്യാരറ്റില്‍ ചര്‍മാരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്.ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും നിറം നല്‍കാനുമെല്ലാം ഇതേറെ മികച്ചതാണ്.

ദിവസവും ഒരു ക്യാരറ്റ് കഴിക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. കാരറ്റില്‍ പല തരത്തിലുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 8, വിറ്റാമിന്‍ കെ, ഫൈബര്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും കാരറ്റില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കാരറ്റിലെ ബീറ്റാ കരോട്ടിന്‍ കരളില്‍ വിറ്റാമിന്‍ എ ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ബീറ്റാ കരോട്ടിന്‍ മാക്യുലര്‍ ഡീജനറേഷന്‍, വാര്‍ദ്ധക്യ തിമിരം എന്നിവയില്‍ നിന്ന് സംരക്ഷിക്കും.ക്യാരറ്റ് ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പല തരത്തിലുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.ദിവസവും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.ഇത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്രമേഹത്തിനുള്ള അപകടസാധ്യത കുറയ്ക്കാന്‍ കാരറ്റ് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.(ഹൃദ്രോഗത്തിനുള്ള അപകട ഘടകം) കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്.

ക്യാരറ്റില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.വളരെ ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ കാണപ്പെടുന്നത് ഇല്ലാതാക്കാന്‍ ഇത് ഏറെ സഹായിക്കും.

കരളിനെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകള്‍ ക്യാരറ്റിലുണ്ട്. ഒരു പഠനമനുസരിച്ച്,ക്യാരറ്റില്‍ നിന്നുള്ള ബീറ്റാ കരോട്ടിന്‍ കരളിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ദ്ധിപ്പിച്ചതായി കണ്ടെത്തി.
ക്യാരറ്റ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.കാരണം അവയില്‍ കലോറി കുറവാണ്, ഉയര്‍ന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്.ഇതിലെ ഫൈബറും വിവിധ അവശ്യ മൈക്രോ ന്യൂട്രിയന്റുകളും ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്.

ഓറഞ്ച്

ഓറഞ്ച് ആരോഗ്യത്തിനും ചര്‍മത്തിനും ചേര്‍ന്ന ഒരു ഫലവര്‍ഗമാണ്. ഇത് വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമാണ്.ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടം.ഇതിനാല്‍ തന്നെ ചര്‍മത്തിന് നിറവും തിളക്കവും ഉന്മേഷവും നല്‍കാന്‍ ഇതേറെ നല്ലതാണ്.ഓറഞ്ച് നീര് മുഖത്ത് പുരട്ടുന്നതും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഫേസ് പായ്ക്കായി ഉപയോഗിയ്ക്കുന്നതുമെല്ലാം നല്ലതാണ്.ഓറഞ്ച് നേരിട്ട് കഴിക്കുന്നതാണ് ഏറ്റവും എളുപ്പം. സാലഡുകളില്‍ ഓറഞ്ച് കഷ്ണങ്ങള്‍ ചേര്‍ക്കുന്നത് നല്ലതാണ്.ഓറഞ്ച് ജ്യൂസ് ഡ്രെസ്സിംഗുകളില്‍ ചേര്‍ത്ത് രുചി കൂട്ടാം.

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ പഴമാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാന്‍ സി നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വന്‍കുടല്‍ ക്യാന്‍സറിനുള്ള സാദ്ധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിന്‍ സി വലിയ പങ്കാണ് വഹിക്കുന്നത്.

ചീര

ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര.ജീവകം എ, ജീവകം സി,ജീവകം കെ, ഇരുമ്പ് എന്നിവ ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും.എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ പല രോഗങ്ങളും അകറ്റാന്‍ സഹായിക്കും.

ചീരയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്തമ പോലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരും.ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *