കൊൽക്കത്ത വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ വാഹനം ഇടിച്ച് അപകടം

കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനം ഇടിച്ച് അപകടം. വിമാനത്താവളത്തിലെ 51-ാം നമ്പർ പാർക്കിംഗ് ബേയിൽ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വന്നിടിച്ചത്.​അപകടത്തിൽ വിമാനത്തിന് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെടാനിരുന്ന 6E 6663 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.​അപകടത്തെത്തുടർന്ന് സുരക്ഷാ പരിശോധനകൾക്കായി വിമാനം ഗ്രൗണ്ട് ചെയ്തു. വിമാനത്തിന് കേടുപാടുകൾ സംഭവിച്ച പശ്ചാത്തലത്തിൽ, യാത്രക്കാർക്കായി എയർലൈൻ അധികൃതർ മറ്റൊരു വിമാനം ഏർപ്പെടുത്തിയാണ് യാത്ര തുടർന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *