അഡിസ് അബാബ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കു കിഴക്കന്‍ മേഖലയിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. 12000 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ അഗ്നിപര്‍വതം പൊട്ടുന്നത്. ആളപായമൊന്നും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വിമാന സര്‍വീസുകളെ ഇതു ബാധിച്ചു. ആഡിസ് അബാബയില്‍ നിന്ന് അഞ്ഞൂറിലധികം മൈല്‍ അകലെയുള്ള ഹേയ്‌ലി ഗുബ്ബി അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ഇതില്‍ നിന്നുള്ള ചാരം അടങ്ങിയ മേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയിരിക്കുന്നത്.
ഇതോടെ വ്യോമഗതാഗതത്തിനാണ് ഏറ്റവും പ്രശ്‌നം നേരിട്ടത്. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഈ വിമാനം പിന്നീട് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇറക്കിയത്. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് പോകുന്നതിനായി ഇന്‍ഡിഗോ വേറെ വിമാനം ക്രമീകരിച്ചു കൊടുക്കുകയായിരുന്നു.

