മാമ്പൂ മണക്കുന്ന
മൺവഴിത്താരകൾ;
ഹൃദയത്തിലിന്നും
ഈറൻ ഇതളുകൾ
തഴുകി, സ്മൃതികളിൽ
നിർവൃതിയേകുന്നു!
കഴലിണ തഴുകി
നനയ്ക്കുന്ന പുൽക്കൊടി;
നീഹാര മണിമുത്തുകൾ
തീർത്ത്, പകലോൻ്റെ
വരവിനായ് പാണികൾ
കൂപ്പുന്നു.
മുൾവേലിയിടകളിൽ
ചെമ്പരത്തിച്ചോപ്പ്,
പ്രണയാർദ്രമായ്
ചിരിതൂകി നിൽക്കുന്നു!
ലജ്ജയാൽ കൂമ്പും
നിറകതിർ; മഴയുടെ
ഈറൻ നുകർന്നു
ചായുന്ന പാടങ്ങൾ,
സ്വാഗതമോതി
മൃദുവായ് മരുവുന്നു.
വാരിളം തെന്നൽ
വഴിപോയ വഴികളിൽ,
ചെമ്പകപ്പൂ നിറഗന്ധം
നിറയുന്നു!
ഞാവൽ മരത്തിൻ്റെ
ചില്ലകൾ, കൂകൂരവത്താൽ
മുഖരിതമാകുന്നു!
പൂവ്വാം കുരുന്നില
പൂത്തങ്ങ് ശോഭയാൽ,
മൺവഴിപ്പാതയിൽ
മംഗളമേകുന്നു.
ഓണപ്പു നിറയുന്ന
വയൽ വരമ്പോരങ്ങൾ,
പ്രണയ ബാല്യങ്ങളെ
തിരയുന്നു കൗതുകാൽ!
ഓർമകൾക്കെന്തു
സുഗന്ധ,മാണിപ്പോഴും;
പണ്ടു നടന്നൊരാ
മൺവഴിപ്പാത,തൻ
നീൾവഴി താണ്ടിയ,
നല്ല കാലങ്ങൾ,തൻ
ചാരുത,യേകിയ
കനവുകൾ
പൂക്കുമ്പോൾ!

ഹരിദാസ്. ബി
………………………………………………….
മലയാളിപത്രം നിങ്ങളുടെ കൈവിരല്‍ തുമ്പില്‍ …അതിനായി താഴയെുള്ള ലിങ്കുകള്‍ സന്ദര്‍ശിച്ച് സബ്‌സ്‌ക്രൈബ് ചെയ്യുക
✅മലയാളി പത്രത്തിന്റെ നാലാമന്‍ യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കാന്‍
https://youtube.com/@nalamanmediahouse?si=2LxTyJuYyIhVBrcq
✅മലയാളി പത്രം ഫേസ് ബുക്ക് ലിങ്ക്
facebook.com/malayaleepathram
✅മലയാളിപത്രം വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍
https://chat.whatsapp.com/DQGBuc175EG2KUS7yyIxh

