കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. കോടതി കുറ്റവാളിയെന്ന് വിധിക്കുന്നതെ വരെ, അല്ലെങ്കിൽ പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും അമ്മയുടെയും ചിത്രം പങ്കുവച്ചുകൊണ്ട്, കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതെന്ന് പറഞ്ഞാണ് രാഹുൽ ഈശ്വറിൻ്റെ പ്രതികരണം.
കുറ്റവാളിയെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണം; രാഹുൽ ഈശ്വർ.

