തരാവ: 2025-നോട് വിടപറഞ്ഞ് ലോകം പുതുവർഷ ലഹരിയിലേക്ക്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ലോകത്താദ്യമായി 2026 പിറന്നത്. കിരിബാത്തി റിപ്പബ്ലിക്കിലെ കിരീടിമതി (Kiritimati) ദ്വീപിലെ ജനങ്ങളാണ് ആഗോളതലത്തിൽ ആദ്യം പുതുവർഷാഘോഷങ്ങൾക്ക് തുടക്കമിട്ടത്.
അന്താരാഷ്ട്ര ദിനാങ്കരേഖയ്ക്ക് (International Date Line) തൊട്ടുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്നതിനാലാണ് കിരിബാത്തിയിൽ സമയം ആദ്യം എത്തുന്നത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലൻഡും ഓസ്ട്രേലിയയും പുതുവർഷത്തെ വരവേറ്റു. ഇന്ത്യൻ സമയം വൈകുന്നേരം 4:30-ഓടെയാണ് ന്യൂസിലൻഡിൽ പുതുവർഷം എത്തിയത്.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ വൻ ആഘോഷങ്ങളോടെയാണ് 2026-നെ സ്വീകരിച്ചത്. ജപ്പാൻ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നാലെ പുതുവർഷത്തിലേക്ക് കടക്കുന്നത്. അതേസമയം, ജനവാസ മേഖലകളിൽ ഏറ്റവും ഒടുവിൽ പുതുവർഷം എത്തുന്നത് അമേരിക്കൻ സമോവയിലായിരിക്കും.
നാലാമൻ മീഡിയ ഹൗസ് & മലയാളി പത്രം ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവർഷം നേരുന്നു.

