പ​ശ്ചി​മേ​ഷ്യ യു​ദ്ധ​ഭീ​തി​യി​ൽ; യു​എ​സ് പ​ട​ക്ക​പ്പ​ലു​ക​ൾ അ​റ​ബി​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടു

ടെ​ൽ​അ​വീ​വ്: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ യു​എ​സ് പ​ട​ക്ക​പ്പ​ലു​ക​ൾ അ​റ​ബി​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടു. പ​ശ്ചി​മേ​ഷ്യ ല​ക്ഷ്യ​മാ​ക്കി യു​എ​സി​ന്‍റെ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ല​ട​ങ്ങു​ന്ന വ​മ്പ​ൻ സൈ​നി​ക വ്യൂ​ഹം നീ​ങ്ങു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.

യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ എ​ന്ന വി​മാ​ന വാ​ഹി​നി​ക്ക​പ്പ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​മേ​രി​ക്ക​ൻ നാ​വി​ക​പ്പ​ട അ​റ​ബി​ക്ക​ട​ലി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഇ​റാ​ൻ ത​ങ്ങ​ളു​ടെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചു. അ​മേ​ര​ക്ക​യ്ക്ക് മ​റു​പ​ടി​യാ​യി നൂ​റു​ക​ണ​ക്കി​ന് മി​സൈ​ൽ ബോ​ബോ​ട്ടു​ക​ളെ ഇ​റാ​ൻ ക​ട​ലി​ലി​റ​ക്കി.

ഇ​റാ​ന്‍റെ സ്വ​ന്തം ഡ്രോ​ൺ കാ​രി​യ​റാ​യ ഷാ​ഹി​ദ് ബ​ഗേ​രി ബ​ന്ദ​ർ അ​ബ്ബാ​സ് തീ​ര​ത്ത് നി​ന്ന് ആ​റ് കി​ലോ​മീ​റ്റ​ർ അ​ക​ലെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 60 ഡ്രോ​ണു​ക​ളെ വ​രെ ഒ​രേ​സ​മ​യം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണി​ത്. അ​തേ​സ​മ​യം ഇ​റാ​ന്‍റെ ആ​ണ​വ നി​ല​യ​ങ്ങ​ളി​ൽ ക​മാ​ൻ​ഡോ ഓ​പ്പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ സൈ​നി​ക നീ​ക്ക​ങ്ങ​ൾ യു​എ​സ് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *