പശ്ചിമേഷ്യൻ സംഘർഷം: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ കടുത്ത യുദ്ധഭീതി ഉയർത്തുന്ന സാഹചര്യത്തിൽ, സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. നാളെ നടക്കുന്ന യോഗത്തിൽ മേഖലയിലെ നിലവിലെ സ്ഥിതിഗതികളും ഇന്ത്യക്കാരെ ബാധിക്കുന്ന സുരക്ഷാ വിഷയങ്ങളും പ്രധാന ചർച്ചയാകും.സംഘർഷം കടുക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക മേഖലയിലുണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയും പ്രധാനമന്ത്രി വിലയിരുത്തും. യുദ്ധം മൂലം ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധനവ് ആഭ്യന്തര വിപണിയെ എപ്രകാരം ബാധിക്കുമെന്നത് യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യും.കൂടാതെ, സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെ സഹകരണം പ്രധാനമന്ത്രി തേടും. ആഗോള പ്രതിസന്ധി ഇന്ത്യയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളും യോഗത്തിൽ തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *