അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന പുതിയ നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്.വര്‍ഷങ്ങളായി തടഞ്ഞുവെച്ചിരുന്ന വിവാദമായ ‘ഇ വണ്‍’ (E1) സെറ്റില്‍മെന്റ് പദ്ധതിയുമായി ഇസ്രായേല്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി 3,401 പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള ടെന്‍ഡറുകള്‍ ഇസ്രായേല്‍ ഗവണ്മെന്റ് ഔദ്യോഗികമായി ക്ഷണിച്ചു.
കിഴക്കന്‍ ജറുസലേമിനും വെസ്റ്റ് ബാങ്കിലെ മാലെ അദുമിം എന്ന വലിയ കുടിയേറ്റ കേന്ദ്രത്തിനും ഇടയിലുള്ള പ്രദേശമാണിത്.ഈ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വെസ്റ്റ് ബാങ്ക് പ്രദേശം വടക്കും തെക്കുമായി രണ്ടായി വിഭജിക്കപ്പെടും. ഇത് പലസ്തീന്‍കാര്‍ക്ക് ഒരു പ്രദേശം എന്ന നിലയില്‍ വെസ്റ്റ് ബാങ്കിനെ നിലനിര്‍ത്തുന്നത് അസാധ്യമാക്കും.ഇസ്രായേല്‍ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെസലേല്‍ സ്മോട്രിച്ച് ആണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
‘ഒരു പലസ്തീന് രാജ്യം എന്ന ആശയം മുദ്രാവാക്യങ്ങള്‍ കൊണ്ടല്ല, പ്രവൃത്തിയിലൂടെയാണ് മായ്ച്ചു കളയുന്നത്. ഓരോ പുതിയ വീടും ആ അപകടകരമായ ആശയത്തിന്റെ പെട്ടിയിലെ ആണിയാണ്,’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഇസ്രായേലിന്റെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ ആവര്‍ത്തിച്ചു.വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ നടപടികളെ ‘അപ്പാര്‍ത്തീഡ്’ എന്നാണ് യുഎന്‍ മനുഷ്യാവകാശ മേധാവി വിശേഷിപ്പിച്ചത്.
ബ്രിട്ടന്, ജര്‍മ്മനി, കാനഡ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ഈ നീക്കത്തെ അപലപിച്ചു. ഇത് മേഖലയിലെ സമാധാന സാധ്യതകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇതിനോട് എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണ്ണായകമാണ്. നേരത്തെ വെസ്റ്റ് ബാങ്ക് പൂര്‍ണ്ണമായും പിടിച്ചെടുക്കുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, ഈ സെറ്റില്‍മെന്റ് വിപുലീകരണത്തില്‍ ഇതുവരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, ഭാവിയില്‍ ഒരു സ്വതന്ത്ര പലസ്തീന് രാജ്യം രൂപീകരിക്കുക എന്നത് അസാധ്യമായി മാറും. കൂടാതെ, വെസ്റ്റ് ബാങ്കിലെ പലസ്തീന് ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും അവര്‍ക്ക് ജറുസലേമുമായുള്ള ബന്ധം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്യും.

