സിഡ്നി : ദശാബ്ദങ്ങളായുള്ള സിഡ്നിയുടെ കാത്തിരിപ്പിന് അന്ത്യമാകുന്നു. ബാഡ്ജെറിസ് ക്രീക്കില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വെസ്റ്റേണ്‍ സിഡ്നി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2026 അവസാനത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.3.7 കിലോമീറ്റര്‍ നീളമുള്ള റണ്‍വേയുടെ ടാറിംഗും മാര്‍ക്കിംഗും പൂര്‍ത്തിയായി.ഗ്രൗണ്ട് ലൈറ്റിംഗ് സംവിധാനങ്ങളുടെ പരിശോധന വരും ആഴ്ചകളില്‍ നടക്കും.ടെര്‍മിനലിന്റെ മേല്‍ക്കൂരയും ചില്ലുപാളികളും സ്ഥാപിച്ചു കഴിഞ്ഞു. നിലവില്‍ ഇന്റീരിയര്‍ ജോലികളും ബാഗേജ് ഹാന്‍ഡ്ലിംഗ് സംവിധാനങ്ങളുടെ ഇന്‍സ്റ്റാളേഷനുമാണ് നടക്കുന്നത്.
ഓസ്ട്രേലിയയിലെ തന്നെ ആദ്യത്തെ അത്യാധുനിക ‘ഡിജിറ്റല്‍ ടവര്‍’ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചു.വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സിഡ്നി മെട്രോ വെസ്റ്റേണ്‍ സിഡ്നി എയര്‍പോര്‍ട്ട് ലൈനിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുന്നു.വിമാനത്താവളം തുറക്കുന്ന അതേ ദിവസം തന്നെ മെട്രോ സര്‍വീസും ആരംഭിക്കും.വിമാനത്താവളത്തെ സിഡ്നിയുടെ പ്രധാന റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പുതിയ മോട്ടോര്‍വേയുടെ 90 ശതമാനവും പൂര്‍ത്തിയായി.
സിഡ്നിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയാണിത്. ഇത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പടിഞ്ഞാറന്‍ സിഡ്നിയുടെ സാമ്പത്തിക അടിത്തറ മാറ്റുകയും ചെയ്യുമെന്ന ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ പറഞ്ഞു.2026-ന്റെ അവസാന പകുതിയില്‍ ആദ്യ വാണിജ്യ വിമാനം പറന്നുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രതിവര്‍ഷം 10 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയോടെയാണ് ഒന്നാം ഘട്ടം തുറക്കുന്നത്.

