പാലക്കാട്: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ വരുമെന്നും ഇതുവരെ മാറാത്ത കാര്യങ്ങൾ ഇത്തവണ മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച എൻഡിഎയുടെ കൂറ്റൻ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ അഴിമതിയിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും അഭിരമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതികൾക്കെതിരെ ശക്തമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകിയ പ്രധാനമന്ത്രി, ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നും അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വ്യക്തമാക്കി. ശേഷം പാലക്കാട് പൊതുസമ്മേളനത്തിന് ശേഷം തൃശ്ശൂരിലെ മെഗാ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ആവേശം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വികസനത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന താൽപ്പര്യം കേരളത്തിലെ സർക്കാർ കാണിക്കുന്നില്ലെന്നും, എൻഡിഎ അധികാരത്തിൽ വന്നാൽ മാത്രമേ കേരളത്തിന് സമഗ്രമായ വികസനം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മാറാത്തത് മാറും”; കേരളത്തിൽ എൻഡിഎയുടെ വിജയമുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

