ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനം അതിരൂക്ഷമായ കാട്ടുതീ ഭീഷണിയില്‍ ഈ വര്‍ഷം ‘ശരാശരിയിലും ഉയര്‍ന്ന’ തീപിടിത്ത സീസണാണ് സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇതിനോടകം കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇതുവരെയായി 20 വീടുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു.തീ അണയ്ക്കുന്നതിനിടെ ഒരു അഗ്നിശമന സേനാംഗം മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.കഴിഞ്ഞ വാരാന്ത്യത്തില്‍ സിഡ്നിക്ക് വടക്കുള്ള പ്രാന്തപ്രദേശങ്ങളിലാണ് തീ കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്.അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിനോടടുത്ത് എത്തിയത് തീ ആളിപ്പടരാന്‍ കാരണമായി.
തീ ആഞ്ഞുവീശിയതോടെ പ്രദേശവാസികള്‍ക്ക് വീടുകളും സ്വത്തുക്കളും ഉള്‍പ്പെടെ എല്ലാം നഷ്ടമായി.കാട്ടുതീ മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.വരുന്ന ദിവസങ്ങളിലും താപനില ഉയര്‍ന്നു നില്ക്കാന് സാധ്യതയുള്ളതിനാല്‍, കാട്ടുതീ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് NSW റൂറല്‍ ഫയര്‍ സര്‍വീസ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ആവശ്യപ്പെട്ടു.അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു

