വ​ന്യ​ജീ​വി ആ​ക്ര​മ​ണം ; വി​ള​നാ​ശ​ത്തി​നു​ള്ള ന​ഷ്‌ടപ​രി​ഹാ​രം വ​ർ​ധി​പ്പി​ക്കും: ധ​ന​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന വി​​​ള​​​നാ​​​ശ​​​ത്തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ. വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടാ​​​ൽ ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ദീ​​​ർ​​​ഘ​​​കാ​​​ല ചി​​​കി​​​ത്സ​​​യി​​​ലാ​​​കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​രു​​​ടെ​​​യും വേ​​​ത​​​നം അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു. പ്രീ​​​പ്രൈ​​​മ​​​റി ആ​​​യ​​​മാ​​​രു​​​ടെ പ്ര​​​തി​​​മാ​​​സ വേ​​​ത​​​ന​​​ത്തി​​​ൽ 500 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​ വ​​​രു​​​ത്തി. ലം​​​പ്സം​​​ഗ്രാ​​​ന്‍റ് പ​​​ത്ത് ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു. എ​​​സ്‌​​​സി എ​​​സ്ടി പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ അ​​​ല​​​വ​​​ൻ​​​സ് ആ​​​യി​​​രം രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​തു​​​ൾ​​​പ്പെ​​​ടെ ബ​​​ജ​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ഴു​​​പ​​​തോ​​​ളം പു​​​തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും ധ​​​ന​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി.

കാ​​​ഷ്യു കോ​​​ർ​​​പറേ​​​ഷ​​​നി​​​ലെ​​​യും കാ​​​പെ​​​ക്സി​​​ലെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഗ്രാ​​​റ്റു​​​വി​​​റ്റി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. നോ​​​ണ്‍ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് പെ​​​ൻ​​​ഷ​​​ൻ വ​​​ർ​​​ധി​​​പ്പി​​​ക്കും. ക​​​യ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ബെ​​​നി​​​ഫി​​​റ്റ് കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. കൈ​​​ത്ത​​​റി നെ​​​യ്ത്തു​​​കാ​​​ർ​​​ക്കും അ​​​നു​​​ബ​​​ന്ധ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് തു​​​ക ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ക​​​ള​​​മ​​​ശേ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ആ​​​ലു​​​വ ആ​​​ല​​​ങ്ങാ​​​ട് റോ​​​ഡി​​​ന്‍റെ വീ​​​തി കൂ​​​ട്ടു​​​ന്ന​​​തി​​​നും ക​​​ള​​​മ​​​ശേ​​​രി പോ​​​ളി​​​ടെ​​​ക്നി​​​ക്കി​​​ന്‍റെ ഓ​​​ഡി​​​റ്റോ​​​റി​​​യം നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മുള്ള തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *