മൗംഗകീക്കിയില്‍ നിന്ന് വീണ്ടും മത്സരിക്കും: പ്രിയങ്ക രാധാകൃഷ്ണന്‍

വെല്ലിംഗ്ടണ്‍: 2026 ലെ ന്യൂസിലന്‍ഡ് പൊതുതെരഞ്ഞെടുപ്പില്‍ മൗംഗകീക്കി മണ്ഡലത്തില്‍ നിന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കിവി-ഇന്ത്യന്‍ പട്ടികയിലുള്ള എംപി പ്രിയങ്ക രാധാകൃഷ്ണന്‍ സ്ഥിരീകരിച്ചു.

ന്യൂസിലന്‍ഡിലെ മാധ്യമമായ ‘ദി ഇന്ത്യന്‍ വീക്കെന്‍ഡറി’നോട് സംസാരിക്കുകയായിരുന്നു അവര്‍. ‘ഇന്ത്യന്‍ വംശജയായ പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍, ഇന്ത്യന്‍ സമൂഹങ്ങള്‍ക്ക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ ശക്തമായി വാദിക്കുന്നത് തുടരും,’ പ്രിയങ്ക പറഞ്ഞു.

നിലവിലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

2023-ല്‍ ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്ത നിലവിലെ സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടുവെന്ന് അവര്‍ ആരോപിച്ചു. ‘ഡോക്ടറെ കാണാനും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും നിരവധി പേര്‍ പാടുപെടുകയാണ്. റെക്കോര്‍ഡ് എണ്ണം ആളുകള്‍ ന്യൂസിലന്‍ഡ് വിട്ടുപോകുന്ന സ്ഥിതിയാണ്,’ അവര്‍ ചൂണ്ടിക്കാട്ടി.

ലേബറിന്റെ പ്രതിജ്ഞാബദ്ധത

വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ കുടിയേറ്റം, ഭവന ലഭ്യത,ആരോഗ്യ സംരക്ഷണം,ജീവിതച്ചെലവ് എന്നീ മേഖലകളില്‍ ശക്തമായി ഇടപെടുമെന്ന് പ്രിയങ്ക വ്യക്തമാക്കി. ‘ജീവിതച്ചെലവ് കുറയ്ക്കുന്നതിനും മാന്യമായ വേതനമുള്ള സുരക്ഷിത ജോലികള്‍ ഉറപ്പാക്കുന്നതിനും എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനും ലേബറിന് വ്യക്തമായ പദ്ധതിയുണ്ട്,’ അവര്‍ അവകാശപ്പെട്ടു.

കേരള വേരുകള്‍

ഇന്ത്യയിലെ ചെന്നൈയില്‍ ജനിച്ച് സിംഗപ്പൂരില്‍ വളര്‍ന്ന പ്രിയങ്ക രാധാകൃഷ്ണന്റെ കുടുംബം കേരളത്തില്‍ നിന്നാണ്. 2006-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അവര്‍ പിന്നീട് ന്യൂസിലന്‍ഡ് ലേബര്‍ പാര്‍ട്ടിയുടെ സജീവ അംഗമായി

Leave a Reply

Your email address will not be published. Required fields are marked *