ബ്രീസ്ബേനിൽ വാഹനാപകടത്തില്‍ യുവതി മരിച്ചു; അപകടത്തിന് പിന്നിൽ അമിതവേഗതയെന്ന് സംശയം

ബ്രീസ്ബേൻ: വടക്കുപടിഞ്ഞാറൻ ബ്രീസ്ബേനിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ 23 വയസ്സുള്ള യുവതി മരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ ലേക്ക് വൈവൻഹോയിലെ ബ്രീസ്ബേൻ വാലി ഹൈവേയിലായിരുന്നു അപകടം.

ഹോൾഡൻ കൊമഡോർ കാറും കറുത്ത ബിഎംഡബ്ല്യുവും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഹോൾഡൻ ഓടിച്ചിരുന്ന ബ്രാക്കൺ റിഡ്ജ് സ്വദേശിനിയായ യുവതി അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന മാംഗോ ഹിൽ സ്വദേശിയായ 24 കാരനെ ഗുരുതരമായ പരിക്കുകളോടെ പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഎംഡബ്ല്യു ഓടിച്ചിരുന്ന 30 വയസ്സുള്ള സ്ത്രീയും പരിക്കുകളോടെ ആശുപത്രിയിലാണ്.

അപകടത്തിന് തൊട്ടുമുമ്പ് ഈ പ്രദേശത്ത് ചില കാറുകൾ അമിതവേഗതയിൽ മത്സരയോട്ടം (Hooning) നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാർ ഈ സംഘത്തിന്റെ ഭാഗമായിരുന്നോ എന്ന് പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *