ബംഗ്ലാദേശില്‍ നിന്ന് യുവതികളെ കടത്തിക്കൊണ്ടുവന്ന് അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന റാക്കറ്റ് പൊളിച്ചു, നേതാവ് അറസ്റ്റില്‍

ഭുവനേശ്വര്‍: ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് തടങ്കലില്‍ പാര്‍പ്പിച്ച് ആനാശാസ്യ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സംഘത്തെ ഒഡീഷയില്‍ നിന്ന് പോലീസ് പിടികൂടി. ഇതിന്റെ പിന്നില്‍ വലിയൊരു റാക്കറ്റ് തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റാക്കറ്റിന്റെ തലവനായ സീക്കോ എന്നു വിളിക്കപ്പെടുന്ന സിക്കന്ദര്‍ അലാമിനെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. ഇയാളുടെ സഹോദരനും പിടിയിലായിട്ടുണ്ട്. ഇവര്‍ ഇരുവരും ചേര്‍ന്നാണ് റാക്കറ്റ് നടത്തിയിരുന്നതെന്നു പറയുന്നു.

ബഹറാംപൂരിലെ ഒരു കോളനിയില്‍ നിന്നാണ് പോലീസ് ഇയാളെ പൊക്കുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പണ്ടേ പോലീസിനു കിട്ടിയിരുന്നതാണെങ്കിലും സ്ഥിരമായി താവളം മാറ്റിക്കൊണ്ടിരുന്നതിനാല്‍ പിടികൂടാന്‍ മാത്രം സാധിച്ചിരുന്നില്ല. ഇയാളുടെ പക്കല്‍ നിന്ന്് പാസ്‌പോര്‍ട്ടും നിരവധി രേഖകളും പിടികൂടിയിട്ടുണ്ട്. ഒഡീഷ സര്‍ക്കാരിന്റെ ഭൂമി കയ്യേറി ഇയാല്‍ നിര്‍മിച്ചിരുന്ന പത്തുമുറികളുള്ള കെട്ടിയം പോലീസ് തകര്‍ക്കുകയും ചെയ്തിരുന്നു. ഈ കെട്ടിടവും അനാശാസ്യത്തിന് ഉപയോഗിച്ചിരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *