മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് ഗുജറാത്ത് ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഗ്രെയ്സ് ഹാരിസ്, ഡയാലൻ ഹേമലത, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദൈൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, ലിൻസി സ്മിത്ത്, ലൗറൻ ബെൽ.
ഗുജറാത്ത് ജയന്റ്സ് ടീം: ബെത് മൂണി (വിക്കറ്റ് കീപ്പർ), സോഫി ഡിവൈൻ, ആഷ്ലെ ഗാർഡ്നർ (ക്യാപ്റ്റൻ), ശിവാനി സിംഗ്, ജോർജിയ വെയർഹാം, ഭാർതി ഫുൽമാലി, കനിക അഹുജ, കാഷ്വീ ഗാതം, തനുജ കൻവർ, രാജേഷ്വരി ഗായക്വാദി, രേണുക സിംഗ് ഠാക്കൂർ.

