ഇനി വീട്ടിലിരുന്നു ജോലി ചെയ്യാം;വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയുമായി കേരള സര്‍ക്കാര്‍,ആദ്യ കേന്ദ്രത്തിന് കൊട്ടാരക്കരയില്‍ സജ്ജമായി

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ‘വര്‍ക്ക് നിയര്‍ ഹോം’ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.ഇതിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.പദ്ധതിയുടെ ആദ്യ കേന്ദ്രം കൊട്ടാരക്കരയില്‍ ഉദ്ഘാടനത്തിന് സജ്ജമായി.ഐടി മേഖലയിലും മറ്റ് പ്രൊഫഷണല്‍ രംഗങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് വീടിനടുത്തായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ജോലിസ്ഥലത്തേക്കുള്ള ദൂരക്കൂടുതലും യാത്രാക്ലേശവും ഒഴിവാക്കി,വീടിന് സമീപം തന്നെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഓഫീസ് സ്‌പേസ് ഒരുക്കുന്ന പദ്ധതിയാണിത്.കേരളാ ഐടി മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

അതിവേഗ ഇന്റര്‍നെറ്റ് തടസ്സമില്ലാത്ത വൈദ്യുതി,എയര്‍ കണ്ടീഷനിംഗ്, മീറ്റിംഗ് റൂമുകള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ലഭ്യമാകും.കേരളത്തിലുടനീളം ഇത്തരം കേന്ദ്രങ്ങള്‍ വരുന്നതോടെ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ സൗകര്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.വന്‍കിട നഗരങ്ങളിലെ വലിയ വാടക നല്‍കാതെ തന്നെ ഫ്രീലാന്‍സര്‍മാര്‍ക്കും ഐടി ജീവനക്കാര്‍ക്കും കുറഞ്ഞ നിരക്കില്‍ ഇവിടെ സീറ്റുകള്‍ ബുക്ക് ചെയ്യാം.

പദ്ധതിയുടെ ആദ്യത്തെ വലിയ കേന്ദ്രം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു.ഇത് വിജയകരമാകുന്നതോടെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.ഈ പദ്ധതിക്കായി ബജറ്റില്‍ പ്രത്യേക തുക സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ നവീകരിച്ചാണ് ഭൂരിഭാഗം കേന്ദ്രങ്ങളും സജ്ജമാക്കുന്നത്.ഈ പദ്ധതിയുടെ ഭാഗമായി നിങ്ങളുടെ അടുത്തുള്ള സ്ഥലത്ത് എപ്പോഴാണ് കേന്ദ്രം വരുന്നത് എന്നറിയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയോ കേരള ഐടിയുടെയോ പോര്‍ട്ടലുകള്‍ പരിശോധിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *