വന്ദേ ഭാരത് ഭക്ഷണത്തിൽ പുഴു: ഐആർസിടിസിക്ക് 10 ലക്ഷവും കോൺട്രാക്ടർക്ക് 50 ലക്ഷവും പിഴ

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ്സിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ കർശന നടപടി സ്വീകരിച്ചു. റെയിൽവേയുടെ ഭക്ഷണ വിതരണ വിഭാഗമായ ഐആർസിടിസിക്ക് (IRCTC) 10 ലക്ഷം രൂപയും, ഭക്ഷണ വിതരണ കരാറെടുത്ത സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപയുമാണ് പിഴ ശിക്ഷ വിധിച്ചത്. പരാതി ഉയർന്നതിനെത്തുടർന്ന് റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.ഐആർസിടിസിയുടെ മേൽനോട്ടത്തിലുള്ള വീഴ്ചയ്ക്കാണ് 10 ലക്ഷം രൂപ പിഴ ചുമത്തിയത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാണ് കോൺട്രാക്ടർക്ക് 50 ലക്ഷം രൂപ എന്ന റെക്കോർഡ് പിഴ നൽകിയത്.യാത്രക്കാരുടെ സുരക്ഷയിലും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധനകൾ കർശനമാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോൺട്രാക്ടറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും റെയിൽവേ പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *