എക്‌സിൽ ലേഖനം എഴുതി ഒമ്പത് കോടി നേടാം

എക്‌സ് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്ക നിർമ്മാതാക്കൾക്കും എഴുത്തുകാർക്കുമായി ഒരു ദശലക്ഷം ഡോളർ (ഏകദേശം 9 കോടി രൂപ) സമ്മാനത്തുകയുള്ള ലേഖന മത്സരം പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. പ്ലാറ്റ്‌ഫോമിലെ ഏറ്റവും മികച്ച ദീർഘരൂപത്തിലുള്ള ലേഖനത്തിനാണ് ഈ വമ്പൻ തുക സമ്മാനമായി നൽകുന്നത്. മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ‘ഗ്രോക്ക്’ വിവിധ രാജ്യങ്ങളിൽ നിരോധനം നേരിടുന്നതും വിവാദങ്ങളിൽ അകപ്പെട്ടതുമായ സാഹചര്യത്തിലാണ് ശ്രദ്ധ തിരിക്കാനായി ഇത്തരമൊരു പ്രഖ്യാപനം നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

2026 ജനുവരി 16-ന് ആരംഭിച്ച ഈ മത്സരത്തിൽ ജനുവരി 28 വരെ ഉപയോക്താക്കൾക്ക് പങ്കെടുക്കാം. നിലവിൽ അമേരിക്കയിലുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ലേഖനം കുറഞ്ഞത് 1,000 വാക്കുകളെങ്കിലും ഉള്ളതും പൂർണ്ണമായും ഒറിജിനൽ ആയിരിക്കുകയും വേണം. പ്ലാറ്റ്‌ഫോമിലെ വെരിഫൈഡ് ഹോം ടൈംലൈനിൽ ലഭിക്കുന്ന ഇംപ്രഷനുകളെയും ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *