സോഷ്യല്‍ മീഡിയാ പ്രൊഫ്രൈല്‍ പൂട്ടി വച്ചാല്‍ ഇനിമുതല്‍ അമേരിക്കന്‍ വിസ കിട്ടില്ല

വാഷിങ്ടന്‍ : എച്ച്1ബി, എച്ച്4 വീസ അപേക്ഷകരുടെ പശ്ചാത്തല പരിശോധന യുഎസ് കൂടുതല്‍ കര്‍ശനമാക്കി. അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫ്രൈല്‍ ‘പബ്ലിക്’ ആയിരിക്കണമെന്ന പുതിയ വ്യവസ്ഥ ഈ മാസം 15 മുതല്‍ പ്രാബല്യത്തിലാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും എക്‌സ്‌ചേഞ്ച് പ്രോഗ്രാം സന്ദര്‍ശകര്‍ക്കുമുള്ള വീസയ്ക്കും നേരത്തേ ഈ വ്യവസ്ഥ ബാധകമാണ്.

എച്ച്1ബി വീസയിലെത്തുന്നവരുടെ ആശ്രിതര്‍ക്കുള്ള വീസയാണ് എച്ച്4. വീസ അപേക്ഷകര്‍ അമേരിക്കയുടെ സുരക്ഷയ്ക്കു ഭീഷണിയാവില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണു പശ്ചാത്തല പരിശോധന വിപുലമാക്കുന്നതെന്നു യുഎസ് അധികൃതര്‍ വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *