അമിത വേഗതയില്‍ ബൈക്ക് ഓടിച്ച് അപകടം, തലവേര്‍പ്പെട്ട് യുവ ബ്ലോഗര്‍ക്ക് ദാരുണാന്ത്യം

ഹെല്‍മറ്റ് ധരിക്കാതെ അമിതവേഗതയില്‍ ബൈക്കോടിക്കുന്നതിനിടെ അപകടത്തില്‍ യുവ വ്‌ലോഗര്‍ക്ക് ദാരുണാന്ത്യം. ‘പികെആര്‍ ബ്ലോഗര്‍’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്ന പ്രിന്‍സ് പട്ടേല്‍ (18) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് തല വേര്‍പ്പെട്ട നിലയിലാണ് പ്രിന്‍സിന്റെ ശരീരം കണ്ടെത്തിയത്.

ഗുജറാത്ത് സൂറത്തിലെ ഗ്രേറ്റ് ലൈനര്‍ ബ്രിഡ്ജിലൂടെ മണിക്കൂറില്‍ 140 കി.മീ. വേഗത്തില്‍ പ്രിന്‍സ് ബൈക്ക് ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അപകടം. ബൈക്ക് നിയന്ത്രണംവിട്ട് റോഡില്‍ വീഴുകയായിരുന്നു. വീണിടത്തു നിന്ന് 100 മീറ്ററോളം നിരങ്ങി മുന്നോട്ടുപോയാണ് ബൈക്ക് നിന്നത്. റോഡില്‍ ഉരുണ്ട് മുന്നോട്ടുപോയ പ്രിന്‍സിന്റെ തല ഉടലില്‍ നിന്നു വേര്‍പ്പെട്ടു. ഹെല്‍മറ്റ് ധരിക്കാത്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *