ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു.വംശീയ അധിക്ഷേപം എതിര്‍ത്തതിനാണ് ത്രിപുര സ്വദേശിയായ 24കാരനെ ഡെറാഡൂണില്‍ കൊലപ്പെടുത്തിയത്.ഏഞ്ചല്‍ ചക്മ ആണ് മരിച്ചത്. മര്‍ദനമേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഏഞ്ചല്‍ ചക്മ ചികിത്സയില്‍ കഴിയുന്നതിനിടെ മരിക്കുകയായിരുന്നു.
സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളില്‍ ഒരാളായ നേപ്പാള്‍ സ്വദേശി നേപ്പാളിലേക്ക് കടന്നതായാണ് വിവരം.സഹോദരന്‍ മൈക്കള്‍ നല്‍കിയ പരാതിയില്‍ പ്രകാരം,ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം ഇരുവരും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയിരുന്നു.ഇതിനിടെ മദ്യപിച്ചെത്തിയ ഒരു സംഘമാളുകള്‍ ഇവരെ വംശീയമായി അധിക്ഷേപിച്ചു.ഇതിനെ പ്രതിരോധിച്ച ഏഞ്ചലിനെ ആക്രമികള്‍ കത്തിയും കമ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.15 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഏഞ്ചലിന്റെ കഴുത്തിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.ഏഞ്ചലിന്റെ പിതാവ് ബിഎസ്എഫ് ഉദ്യോഗസ്ഥനാണ്.

