മാവേലിക്കര: കേരളത്തില്‍ നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ ശേഷം വസ്തുതകള്‍ മറച്ചു വച്ച് പാസ്‌പോര്‍ട്ട് സമ്പാദിക്കുകയും വിദേശത്തേക്ക് കടക്കുകയും ചെയ്ത യുവതിയെ തിരികെ നാട്ടിലെത്തിച്ച് പോലീസ് അറസ്റ്റു ചെയ്തു. മാവേലിക്കര് താമരക്കുളം കൊട്ടയ്ക്കാട്ടു ശേരി സമദ് മന്‍സിലില്‍ ഹസീന ബീവിയാണ് അറസ്റ്റിലായത്.
തൃശൂര്‍, ചാവക്കാട്, വാടാനപ്പള്ളി, തിരുവനന്തപുരം, നൂറനാട്, കായംകുളം പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയാണിവര്‍. എന്നാല്‍ ഈ വിവരങ്ങള്‍ മറച്ചുവച്ച് കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ എറണാകുളം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നു പാസ്‌പോര്‍ട്ട് സമ്പാദിക്കുന്നത്. അതിനു ശേഷം യുകെയിലേക്ക് കടക്കുകയുമായിരുന്നു. പോലീസ് വിവരങ്ങള്‍ അറിഞ്ഞു വന്നപ്പോഴേക്ക് ഇവര്‍ യുകെയിലെത്തിയിരുന്നു.
ഇതോടെ നൂറനാട് പോലീസ് കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ റിപ്പോര്‍ട്ട് സമ്പാദിച്ച ശേഷം ഹസീനയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനൊപ്പം ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദു ചെയ്യുന്നതിന് കൊച്ചിയിലെ പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പാസ്‌പോര്‍ട്ട് റദ്ദായതോടെ നാട്ടിലേക്ക് ഇവരെ സമണ്‍സ് നല്‍കി വരുത്തുകയായിരുന്നു. നാട്ടിലെത്തിയ ഉടന്‍ ഹസീനയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

