വിവാഹവാഗ്ദാനം നൽകി പീഡനം: ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്.വിവാഹവാഗ്ദാനം നൽകി യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനാണ് പ്രതിയായ വിഷ്ണു.പ്രതിയും യുവതിയും 2023 മുതൽ പരിചയക്കാരായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകി ഇയാൾ യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു.പീഡനവിവരങ്ങൾ കൂടാതെ, യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *