വിഷലിപ്തമായ മെർക്കുറി സാന്നിധ്യം; ക്വീൻസ്‌ലാൻഡിലെ സ്കൂൾ അടിയന്തരമായി അടച്ചു പൂട്ടി

ബ്രിസ്ബേൻ: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിഷലിപ്തമായ മെർക്കുറി (രസം) സമ്പർക്കമുണ്ടായെന്ന സംശയത്തെത്തുടർന്ന് സതേൺ ക്വീൻസ്‌ലാൻഡിലെ ഒരു സർക്കാർ സ്കൂൾ അടിയന്തരമായി അടച്ചുപൂട്ടി. ബ്രിസ്ബേനിൽ നിന്നും ഏകദേശം 750 കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള ‘കണ്ണമുള്ള സ്റ്റേറ്റ് സ്കൂൾ’ ആണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താൽക്കാലികമായി അടച്ചത്. കിന്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.

കഴിഞ്ഞ ദിവസം ചില വിദ്യാർത്ഥികളാണ് സ്കൂൾ വളപ്പിലേക്ക് മെർക്കുറി കൊണ്ടുവന്നത്. വിദ്യാർത്ഥികളുടെ കയ്യിൽ അപകടകരമായ ഈ രാസപദാർത്ഥം കണ്ടയുടൻ തന്നെ സ്കൂൾ അധികൃതർ അത് പിടിച്ചെ ടുക്കുകയും പ്രാദേശിക കൗൺസിലിനെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിക്കുക യുമായിരുന്നു. മെർക്കുറി സമ്പർക്കമുണ്ടായതായി സംശയിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ നേരിട്ട് ബന്ധപ്പെടുകയും കുട്ടികൾക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

മനുഷ്യശരീരത്തിന് അങ്ങേയറ്റം ഉപദ്രവകരമായ ലോഹമാണ് മെർക്കുറി. ഇത് ചർമ്മവുമായി സമ്പർക്കത്തിൽ വരുന്നതോ അബദ്ധത്തിൽ ഉള്ളിൽച്ചെല്ലുന്നതോ ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കാൻ കാരണമാകും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ക്വീൻസ്‌ലാൻഡ് ഫയർ ഡിപ്പാർട്ട്‌ മെന്റിലെ സയന്റിഫിക് ഓഫീസർമാർ ഉൾപ്പെടെയുള്ള അഞ്ച് അഗ്നിശമനസേനാംഗങ്ങൾ സ്കൂളി ലെത്തി പരിശോധന ആരംഭിച്ചു. സ്കൂൾ വളപ്പിലെ പലയിടങ്ങളിലും മെർക്കുറിയുടെ സാന്നിധ്യം കണ്ടെ ത്തിയിട്ടുണ്ട്.

രാസവസ്തുവുമായി സമ്പർക്കമുണ്ടായതിനെത്തുടർന്ന് നിരവധി ആളുകൾ ആരോഗ്യ ആശങ്കകളോടെ ആശുപത്രിയെ സമീപിച്ചിട്ടുണ്ടെന്ന് സൗത്ത് വെസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സർവീസ് മെഡിക്കൽ ഡയറക്ടർ ഡോ. കെന്റ് മക്ഡൊണാൾഡ് സ്ഥിരീകരിച്ചു. ഇവർക്കെല്ലാം ആവശ്യമായ പ്രാഥമിക പരിശോധ നകളും രക്തപരിശോധനകളും നടത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ ആർക്കും തന്നെ വിഷബാധയുടെ ലക്ഷണ ങ്ങൾ കണ്ടെത്തുകയോ കണ്ണമുള്ള എം.പി.എച്ച്.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ പരിസരം പൂർണ്ണമായും സുരക്ഷിതമാണെന്ന് വിദഗ്ദ്ധ സമിതി സാക്ഷ്യപ്പെടു ത്തിയതിന് ശേഷം മാത്രമേ സ്കൂൾ ഇനി തുറന്നു പ്രവർത്തിക്കുകയുള്ളൂ എന്ന് ക്വീൻസ്‌ലാൻഡ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *