മഴക്കെടുതി; ട്രിച്ചിയിൽനിന്ന് 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ പത്തനംതിട്ടയിലെത്തിച്ചു

പത്തനംതിട്ട: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ജില്ലാ വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഭവസമാഹരണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രിച്ചിയിൽ നിന്ന് പത്ത് ടൺ ദുരിതാശ്വാസ സാമഗ്രികൾ പത്തനംതിട്ടയിലെത്തിച്ചു. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ സാമഗ്രികൾ ഏറ്റുവാങ്ങി.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ജില്ലാ വനിത-ശിശു വികസന ഓഫീസർ പി. എസ്. തസ്നീം, പ്രോഗ്രാം ഓഫീസർ നീത ദാസ്, ശിശു സംരക്ഷണ ഓഫീസർ ഫെബ്ന റഹീം, പ്രോഗ്രാം ഓഫീസ് സീനിയർ സൂപ്രണ്ട് സുഭാഷ് കുമാർ, ജില്ലാ വനിത-ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് എസ്. ഷിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവർക്ക് പുറമേ കോന്നി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർമാർ, മറ്റ് ജീവനക്കാർ, ജില്ലാ സങ്കൽപ്: ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ ജീവനക്കാർ, കളക്ഷൻ പോയിന്റിലെ ജീവനക്കാർ തുടങ്ങിയവരും വിഭവസമാഹരണ ഏകോപനത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *