ആകാശവാണി പ്രക്ഷേപണത്തിന്റെ 90-ാം വാർഷികം; മൂന്നാർ ഗവ. കോളേജിൽ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു

മൂന്നാർ: ആകാശവാണി പ്രക്ഷേപണത്തിന്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് ആകാശവാണി ദേവികുളം സ്പൈസ് എഫ്.എമ്മിന്റെ ആഭിമുഖ്യത്തിൽ മൂന്നാർ ഗവൺമെന്റ് കോളേജിൽ വിപുലമായ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. കോളേജിൽ നടന്ന സാംസ്കാരിക സദസ്സിൽ ആകാശവാണി ദേവികുളം നിലയം ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. സുബാഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ “ജനഹിതമറിയും മാന്ത്രികപ്പെട്ടി” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. അജയപുരം ജ്യോതിഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത നാടൻപാട്ട് കലാകാരൻ അജീഷ് തായില്ല്യത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ “പാട്ടും പറച്ചിലും” എന്ന സാംസ്കാരിക കലാപരിപാടിയും പരിപാടിയുടെ മുഖ്യ ആകർഷണമായി. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *