പള്ളിത്തൊടിയിലെ കാവല്‍

selective focus photo of orange-leafed plants

അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു.സമയം രാത്രി പതിനൊന്ന് മണി കഴിഞ്ഞു. ആരെയും ഭയപ്പെടുത്തുന്ന ശ്മശ ശാന മൂകത…അകലെ എവിടെനിന്നോ കുറുക്കന്മാരുടെ നീട്ടി യുള്ള ഓരിയിടല്‍… പൊന്തക്കാടുകള്‍ക്കിടയില്‍ കരിമ്പൂച്ചകളു ടെ വെട്ടി തിളങ്ങുന്ന കണ്ണുകള്‍…

പള്ളിപ്പറമ്പില്‍ ഉണങ്ങാനായി വെട്ടിയിട്ട കപ്പയ്ക്ക് കാവല്‍ കിടക്കുകയാണ് കുഞ്ഞപ്പനും മകനും. ഭര്‍ത്താവിനെ ഒറ്റയ്ക്ക് വിടാന്‍ മാലതി ചേച്ചിക്ക് മടിയായതുകൊണ്ടാണ് പത്തു വയ സ്സുള്ള പ്രസാദിനെ കൂടി ഒപ്പം വിട്ടത്. താനും അച്ഛനും ഉറങ്ങു ന്നത് സെമിത്തേരിക്ക് അടുത്താണെന്നും പകല്‍ പോലും ആ രും വഴിനടക്കാത്ത സ്ഥലമാണ് ഇതെന്നും ആ പാവം കുട്ടിക്ക് അറിയില്ല.

പറമ്പ് പാട്ടത്തിന് എടുത്ത് അതില്‍ കപ്പ നട്ട് രാവും പകലും എല്ലുമുറിയെ പണിയെടുത്തു, കുഞ്ഞപ്പനും കുടുംബവും.

പകല്‍ ഉണങ്ങാന്‍ ഇട്ട കപ്പ രാത്രി വാരി വയ്ക്കാറില്ല. മഴ പെയ്യാന്‍ സാധ്യതയില്ല. എല്ലാം കൂടി വാരിവയ്ക്കാന്‍ ഒട്ടും സൗകര്യവുമില്ല. പക്ഷേ രണ്ടുദിവസമായി, പരന്നുകിടക്കുന്ന കപ്പയില്‍ കുറവുണ്ടോ എന്ന് കുഞ്ഞപ്പന് ഒരു സംശയം.

രാത്രിയില്‍ ആരെങ്കിലും വന്ന് കപ്പ വാരിക്കൊണ്ടു പോകു ന്നുണ്ടോ എന്ന് ഒരു തോന്നല്‍.

പക്ഷേ ആരു വാരാന്‍…?

ഈ ശവക്കോട്ടയില്‍ വന്നു ഇങ്ങനെ ഒരു സാഹസം ചെ യ്യാന്‍ ആര്‍ക്കാണ് ധൈര്യം..?

ഇനി വല്ല മൃഗങ്ങളും ആവുമോ..?

ഏയ്, അതാവില്ല… ഉണങ്ങി തുടങ്ങിയ കപ്പ ഏതു ജന്തുവി നാണ് ഇത്രയും കൂടുതല്‍ വേണ്ടത്…?

കഴിഞ്ഞവര്‍ഷവും ഇങ്ങനെയൊരു സംശയം കുഞ്ഞപ്പന് തോന്നിയിരുന്നു. ഓരോ ദിവസവും കപ്പയുടെ അളവ് കുറയുന്നത് പോലെ. പക്ഷേ മാലതിയും അമ്മയും ഉറപ്പിച്ചു പറഞ്ഞു.
പള്ളിപ്പറമ്പില്‍ വന്ന് കപ്പ ആരും മോഷ്ടിക്കില്ലെന്ന്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് പിന്നെ വേവലാതിപ്പെട്ടില്ല. എന്നാല്‍ ഇന്നലെ സംശയം വീണ്ടും ബലപ്പെട്ടപ്പോള്‍
കുഞ്ഞപ്പന്റെ അച്ഛനാണ് പറഞ്ഞത്, കപ്പയ്ക്ക് കാവല്‍ കിടക്കണമെന്ന്.

കപ്പ പറിക്കാനും പൊളിക്കാനും വെട്ടി ഇടാനും പകല്‍ ആ ഇരട്ടി കൂലി തരാം എന്നു പറഞ്ഞാലും ഒരുത്തനെയും കിട്ടില്ല. അങ്ങനെയാണ് അവസാനം രണ്ടും കല്‍പ്പിച്ച കുഞ്ഞപ്പന്‍ ത ളെ കിട്ടും… എന്നാല്‍ രാത്രി ഈ പറമ്പില്‍ കാവല്‍ കിടക്കാന്‍…. … ന്നെ ആ ദൗത്യം ഏറ്റെടുത്തത്.

നിലത്ത് വിരിച്ച ടാര്‍പായയില്‍ ഒരു കരിമ്പടം വിരിച്ച പ്ര സാദ് ചുരുണ്ടു കൂടി. മിനിട്ടുകള്‍ക്കകം കൂര്‍ക്കം വലിയും തുട ങ്ങി. ചീവീടുകളുടെ ശബ്ദം കൊണ്ട് കുഞ്ഞപ്പന് ഉറങ്ങാനേ പറ്റുന്നില്ല. കടവാവലുകളുടെ ചിറകടി ശബ്ദം അയാളെ ആകെ അലോസരപ്പെടുത്തി.

മുകളിലേക്ക് നോക്കിയപ്പോള്‍ നക്ഷത്രങ്ങള്‍ ഓരോന്നും തന്നെ നോക്കി കണ്ണ് ചിമ്മുന്നത് പോലെ കുഞ്ഞപ്പന് തോന്നി. നേരിയ നിലാവുണ്ട്. കരിയിലകള്‍ ഇളക്കികൊണ്ട് കീരിയും പന്നിയെലിയും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു… അധികം അ കലെയല്ലാതെ കാലന്‍കോഴിയുടെ കൂവല്‍.

കുഞ്ഞപ്പന്‍ എഴുന്നേറ്റു…

ഒരു ബീഡി കത്തിച്ചു …

പുക ആഞ്ഞു വിട്ടു…

പെട്ടെന്ന് ഒരു നിഴലനക്കം. സിഗരറ്റ് ലാമ്പില്‍ നിന്നും
വരുന്നതുപോലെ ചെറിയ ഒരു വെളിച്ചം. പൊടുന്നനെ ആ
പ്രകാശം അണഞ്ഞു. കുഞ്ഞപ്പന്റെ ഉള്ളിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു. അകാരണമായ ഒരു ഭയം അയാളെ കീഴ്‌പെടു ത്തി. വേഗം മകന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. അവന്‍ ഉണരരുതേ എന്ന് പ്രാര്‍ത്ഥിച്ചു. കുട്ടിയാണ്. വല്ലതും കണ്ട് പേടി ച്ചാല്‍ അതുമതി അവന്റെ ജീവിതം പോകാന്‍.

വരേണ്ടിയിരുന്നില്ല…

കപ്പ പോയാലും വേണ്ടില്ല… ഈ പ്രേതാത്മാക്കളുടെ കോട്ടയില്‍ ഞങ്ങള്‍ മനുഷ്യരായി രണ്ടുപേര്‍ മാത്രം…

പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിയും പോലെ പെട്ടെന്ന് വീണ്ടും ആ പ്രകാശം തെളിഞ്ഞു…

അടുത്ത നിമിഷം അണയുകയും ചെയ്തു.

കുഞ്ഞപ്പന് അടിമുതല്‍ മുടി വരെ വിറയ്ക്കാന്‍ തുടങ്ങി.മുന്നില്‍ വല്ല ഭീകര രൂപവും ഉണ്ടോ…?

അയാള്‍ ഇരുട്ടിലേക്ക് തുറിച്ചുനോക്കി. പിന്നെ കണ്ണുകള്‍ മുറുക്കി അടച്ചു. കുറച്ചുനേരത്തേക്ക് യാതൊരു ശബ്ദവും ഇല്ല.

ആ നിശ്ശബ്ദതയും അയാളെ ഭയപ്പെടുത്തി.

ഉടന്‍ ആകാശം മേഘാവൃതമായി.

ചന്ദ്രന്‍ എങ്ങോ പോയ് മറഞ്ഞു.

ദൂരെ ഏതോ ചരക്കു ലോറി കയറ്റം കയറുന്ന ശബ്ദം…

പള്ളിമേടയ്ക്ക് അടുത്തുനിന്ന് പട്ടികളുടെ നിര്‍ത്താതെയുള്ള കുര.

കഴിഞ്ഞവര്‍ഷം ജപ്തി ഭീഷണിയെ തുടര്‍ന്ന് പ്ലാവില്‍ കെട്ടിത്തൂങ്ങി മരിച്ച വറീദിനെയും ബൈക്ക് ആക്സിഡന്റില്‍ ജീവന്‍ പൊലിഞ്ഞ വില്‍സണിനെയും പട്ടി കടിച്ചു മരിച്ച ലൂസി ചേച്ചിയെയും അയാള്‍ ഓര്‍ത്തു.

അവരെയെല്ലാം ഈ പറമ്പില്‍ ആണല്ലോ ഭഗവാനെ അടക്കിയിരിക്കുന്നത്…

അവരുടെ പ്രേതം എങ്ങാനും….

ചിന്ത ഇത്രയും ആയപ്പോഴേക്കും കുഞ്ഞപ്പന്‍ വിയര്‍ത്തൊഴുകാന്‍ തുടങ്ങി.

അയാളുടെ തൊണ്ട വറ്റിവരണ്ടു.

നെഞ്ചിടിപ്പു കൂടി…

ഭയപ്പെടുത്തുന്ന കാഴ്ചകള്‍ ഒന്നും ഉണ്ടാവരുതേ എന്ന് അ യാള്‍ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിച്ചു. പിന്നെ തല മൂടിപ്പുതച്ചു കിടന്നു.

സമയം ഇഴഞ്ഞിഴഞ്ഞ് നീങ്ങി വീണ്ടും അതാ, എന്തോ ശബ്ദം… അയാള്‍ ചെവിയോര്‍ത്തു. അതെ, ആരോ കപ്പ വാരുകയാണ്…

കുഞ്ഞപ്പന്‍ മെല്ലെ പുതപ്പു മാറ്റി, ശബ്ദം ഉണ്ടാക്കാതെ എഴു ന്നേറ്റു. ടോര്‍ച്ചും വടിയും കയ്യിലെടുത്തു. തങ്ങള്‍ കിടക്കുന്നിടത്തുനിന്നും പത്തടി അകലെയായി വീണ്ടും കേട്ടു; മുറത്തില്‍ കപ്പ കോരി ചാക്കിലിടുന്ന ശബ്ദം.

അപ്പോള്‍ അത് ശരി…

ഞാന്‍ ഇവിടെ കിടക്കുന്നത് അറിയാതെ ആരോ കപ്പ മോഷ്ടിക്കാന്‍ എത്തിയതാണ്. എന്നാല്‍ ഇന്ന് അത് ആരെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.

കുഞ്ഞപ്പന് എവിടെനിന്നോ വല്ലാത്ത മനോധൈര്യം കിട്ടി. ഭൂതവും പ്രേതവും അല്ല എന്ന് ബോധ്യപ്പെട്ടതില്‍ ആശ്വാസവും തോന്നി. കാരണം പ്രേതത്തിന് കപ്പ എന്തിനാണ്?

ഒരു കാര്യം ഉറപ്പാണ്. ഒന്നില്‍ കൂടുതല്‍ ആളില്ല. ഉണ്ടെങ്കില്‍ അവര്‍ തമ്മില്‍ അടക്കം പറച്ചില്‍ കേള്‍ക്കേണ്ടതാണ്.

മകനെ ഏതായാലും ഉണര്‍ത്തേണ്ട. അവന്‍ കണ്ണും തിരുമ്മിയെഴുന്നേറ്റ് വല്ല ഉറക്കപ്പിച്ചും പറഞ്ഞാല്‍ കള്ളന്‍ സ്ഥലം
വിട്ടാലോ?

ശബ്ദമുണ്ടാക്കാതെ മുന്നോട്ടുനീങ്ങിയ കുഞ്ഞപ്പന്‍ കള്ളന്റെ തൊട്ടടുത്തെത്തി ടോര്‍ച്ച് അടിച്ചു.

കള്ളന്‍ ഓടി രക്ഷപ്പെടാന്‍ ഒരു വിഫല ശ്രമം നടത്തിയെ ങ്കിലും സാധിച്ചില്ല. നേരിയ വെട്ടത്തില്‍ കള്ളന്റെ മുഖം കണ്ട കുഞ്ഞപ്പന്‍ ശരിക്കും ഞെട്ടിപ്പോയി;

ഔസേപ്പച്ചന്‍…

കപ്പ കൃഷി ചെയ്യാനായി തനിക്ക് ഭൂമി പാട്ടത്തിന് തന്ന ആള്‍. നാട്ടിലെ തരക്കേടില്ലാത്ത മുതലാളി… പിശുക്കന്മാരുടെ ആചാ ര്യന്‍..

”അയ്യേ… ഔസേപ്പച്ചന്‍ ആയിരുന്നോ ഇത്? ഒട്ടും പ്രതീക്ഷിച്ചില്ല…

പുച്ഛത്തോടെ കുഞ്ഞപ്പന്‍ പറഞ്ഞു

”ഒരബദ്ധം പറ്റിയതാടോ കൂവേ.. നീ ഇനി ഇത് ആരോടും പറയണ്ട…’

അയാളുടെ വളരെ ലാഘവത്തോടെയുള്ള മറുപടി.

”എത്ര ദിവസമായി ഈ പരിപാടി തുടങ്ങിയിട്ട്… പാട്ടം തരു ന്നതില്‍ നിന്നും കുറച്ച് നോട്ട് മാറ്റിവയ്ക്കാനാ…’

‘നീ വിചാരിക്കുന്ന അത്രയൊന്നും ഇല്ലടാ കൊച്ചനെ. നമ്മള്‍ക്കും പെഴയ്ക്കണ്ടായോ…? ഭൂമി എന്റേതാണേലും നീ തരുന്ന
പാട്ടമൊന്നും എനിക്ക് കിട്ടുകേലാ. ഒക്കെ അവന്മാര് പങ്കി ട്ടെടുക്കും. എനിക്ക് വട്ടച്ചെലവിന് വല്ലതും വേണ്ടേ… പ്രായമാ യില്ലേടാ… വയസ്സായവര്‍ക്കും ഇല്ലേ ആവശ്യങ്ങള്…’

ഒരു നിരാലാംബന്റെ ഇടറിയ ശബ്ദം.

‘നീയിത് ആരോടും പറയല്ലേ. പ്രത്യേകിച്ച് ഏലിക്കുട്ടിയോട്. അവള്‍ അറിഞ്ഞാല്‍ അവന്മാരറിയും. പിന്നെ എന്തൊക്കെ പുകില്‍ ഉണ്ടാക്കുമോ ആവോ…?’

അയാള്‍ യാചനാ സ്വരത്തില്‍ പറഞ്ഞു.

താക്കോല്‍ക്കൂട്ടം മാത്രമേ ഔസേപ്പച്ചന്റെ കയ്യിലുള്ളൂ. അ ത് തുറക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല എന്ന വാസ്തവം കുഞ്ഞപ്പന് അറിയാം. അതുകൊണ്ടുതന്നെ അയാള്‍ ഒന്നു തണുത്തു. എന്നിട്ട് പറഞ്ഞു;
”ഉം… ശരി ശരി… ഇനി ഇതാവര്‍ത്തിക്കരുത്. ഈ വാരിയ കപ്പ അങ്ങോട്ട് തന്നെ ചെരിഞ്ഞാട്ടെ… എന്റെ വീട്ടില്‍ ആറു വയറു പിഴയ്ക്കാനുണ്ട്. ഇതൊക്കെ തന്നെയേ ഉള്ളൂ വരുമാനം. അതില്‍ കയ്യിട്ടുവാരാന്‍ വരണ്ട… ദൈവം പൊറുക്കില്ല. ഇനി മേലാല്‍ ഇമ്മാതിരി പണി ചെയ്യരുത്… വേഗം സ്ഥലം വിടാന്‍ നോക്ക്.

പോകാന്‍ അനുവാദം കിട്ടിയതോടെ ഔസേപ്പച്ചന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഒഴിഞ്ഞ ചാക്കുമായി തിരിച്ചു നടന്നു.

ഗീത രാധാകൃഷ്ണന്‍
കര്‍ക്കിടാംകുന്ന്

Leave a Reply

Your email address will not be published. Required fields are marked *