മഞ്ചാടി കുന്ന്

മഞ്ചാടി കുന്നിലെ അമ്പലത്തില്‍ വിളക്ക് തെളിയുന്നത് രാത്രി എന്നും പന്ത്രണ്ട് മണിക്കാണ്.സത്യത്തില്‍ അത് തെളിക്കുന്നത് ആരെന്ന് ആര്‍ക്കും അറിയില്ല. കുന്നിലെ ആ വെളിച്ചം നാട്ടുകാര്‍ക്ക് എന്നും ഒരു അത്ഭുതമാണ്.പക്ഷേ യുക്തിവാദികള്‍ പറയും അത് ഏതോ ജീവിയുടെ കണ്ണിലെ വെളിച്ചമാണന്ന്. ആരും കുന്നില്‍ അങ്ങനെ പോകാറില്ല.നിത്യപൂജ മുടങ്ങി ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ക്ഷേത്രവും ഒരു ആല്‍മരവും ഒരു പാലമരവും കുറെ മഞ്ചാടി മരവും വളര്‍ന്നു നില്ക്കുന്ന ആ മലയില്‍ പണ്ടുകാലത്ത് മുനിമാര്‍ താമസിച്ചിരുന്നു.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടെ യക്ഷികള്‍ ഉണ്ടായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. അതുകൊണ്ടാണ് അവിടേയ്ക്ക് ആരും തന്നെ പോകാത്തത്.

സാഹസികരായ കുറേ ചെറുപ്പക്കാര്‍ ആ മല കയറി അതിന്റെ നിറുകയില്‍ പോയിട്ടുണ്ട്. ഒരു പാട് ഉയരത്തില്‍ നില്ക്കുന്ന ആ മലയും വടക്ക് തെക്ക് നില്ക്കുന്ന ആല്‍പ്പാറ മലയും തമ്മില്‍ എന്തോ ബന്ധമുണ്ട്. അല്ല. എന്തോ ദുരുഹത അതിന്റെ പുറകില്‍ ഉണ്ട്. ആല്‍ പാറ കുന്നിലെ ദേവിയും മഞ്ചാടി കുന്നിലെ യക്ഷിയും തമ്മില്‍ ഇത്തിരി സാന്ദര്യപിണക്കം ഉണ്ടോന്ന് സംശയം.ഇങ്ങനെയൊക്കെ യാണ് മുതിര്‍ന്ന കാരണവന്മാര്‍ പറയാറ്.

നാട്ടിലെ അറിയപ്പെടുന്ന നര്‍ത്തകിയാണ് ദേവിചന്ദന.അവളുടെ നൃത്തം കണ്ട്ഇഷ്ടപ്പെട്ടാണ് ഗായകനും നല്ലൊരു ക്യാമറമാനുമായ മിഥുന്‍ അവളെ പ്രണയിച്ചത്.ഒരു ദിവസം നമ്മുക്ക് മഞ്ചാടി കുന്നിലെ ക്ഷേത്രം കാണണമെന്നും നിന്റെ ചില ഫോട്ടോഷൂട്ട് നടത്തണമെന്നും മിഥുന്‍ പറഞ്ഞു

അങ്ങിനെ ഒരു ദിവസം അവര്‍ സര്‍വ്വ സന്നാഹങ്ങളുമായി മഞ്ചാടി കുന്ന് കേറാന്‍ പോയി.മലയുടെ മുകളില്‍ കുറെ പാറകൂട്ടങ്ങളും പണ്ട് മുനിമാര്‍ താമസിച്ചിരുന്ന ഗുഹകളും എല്ലാം അവര്‍ ഫോട്ടോയെടുത്തു.കാലില്‍ ചിലങ്ക കെട്ടി അവള്‍ നൃത്തം ചെയ്തതും ആ മലയുടെ ദൃശ്യഭംഗിയും അകലെ ആകാശത്ത് സൂര്യന്‍ കടലിലേക്ക് ഇറങ്ങുന്ന ദൃശ്യവും എല്ലാമവര്‍ഷൂട്ട് ചെയ്തു.

ഗുഹ കാവാടത്തില്‍ നിന്ന് ദേവിയുടെ മനോഹരമായ ഒരു ഫോട്ടോ എടുക്കുനതിനിടയില്‍ എവിടുന്നോ ഒരു കടവാവല്‍ വന്ന് അവന്റെ കയ്യിലെ ക്യാമറയില്‍ വന്നിടിച്ചു. അപ്രതീക്ഷമായി വന്നിടിച്ച ശക്തിയില്‍ ക്യാമറ പാറക്കുട്ടങ്ങളിലേക്ക് വീഴുകയും അതിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

പക്ഷേ അപ്രതീക്ഷമെന്നു പറയട്ടെ ഭയങ്കരമായ കാറ്റും മഴയും ഉണ്ടാവുകയും അവര്‍ ആകെ നനയുകയും ചെയ്തു.ആകാശം ഇരുണ്ടു പെട്ടന്ന് രാത്രി പൊലെ ഇരുട്ട് ആ മലയെ വിഴുങ്ങി. പേടിച്ചരണ്ട ദേവിയും മിഥുനും എങ്ങിനേയെങ്കിലും അവിടുന്ന് രക്ഷപ്പെടണമെന്ന് കരുതി വേഗം താഴെക്ക് ഇറങ്ങാന്‍ ശ്രമിച്ചു. പക്ഷേ വലിയ ഒരു മരം കടപുഴകി വീണ് വഴി തടസപ്പെട്ടു.

ആകെ ഭിതി ജനകമായ അന്തരീക്ഷം.ദേവിയെ വിറക്കാന്‍ തുടങ്ങി. അവളുട ശരീരം തീ പോലെ പൊള്ളുന്നുണ്ടായിരുന്നു.മഴയുടെ കാഠിന്യവും വഴി തടസമായതിനാലും അവര്‍ ആ അമ്പലത്തിനകത്ത് തങ്ങി.

രാത്രിയില്‍ എങ്ങുനിന്നോ കാലന്‍ കോഴിയുടെ കൂവലും മൂങ്ങയുടെ മൂളലും കുറുനരിയുടെ ഓലി ഇടലും അവരെ കൂടുതല്‍ ഭയചകിതരാക്കി.

പിറ്റെന്ന് നേരം വെളുക്കുവോളം അവര്‍ അവിടെ തന്നെ കഴിച്ചു കൂട്ടി ഒരു വിധം കണ്ട വഴികളിലൂടെ അവര്‍ താഴെ നിരപ്പില്‍ വന്നപ്പോള്‍ അകലെ അവരെ അന്വേക്ഷിച്ച് ഒരാള്‍ കൂട്ടം തന്നെ കാത്തു നില്‍പുണ്ടായിരുന്നു.

പ്രായമായ ഒരു കാരണവര്‍ പറഞ്ഞു.ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട് അല്ലങ്കില്‍ മുടിയും നഖവും മാത്രമേ കാണാന്‍ കിട്ടുകയുള്ളു. അവിടെ പോയവരാരും പിന്നീട് തിരിച്ച് വന്നിട്ടില്ല . ഒരമ്പരപ്പോടെയാണ് അയാളുടെ വാക്കുകള്‍ അവര്‍ കേട്ടത്.

ആല്‍പ്പാറദേവിയും മഞ്ചാടി കുന്നിലെ യക്ഷിയും ചില ദിവസങ്ങളില്‍ ആ മലയില്‍ ഒത്തുകൂടുക പതിവാണത്രേ,അമാവാസി ദിവസങ്ങളിലാണ് അധികവും ഒത്തുകൂടുക അന്നും പതിവു പോലെ ആ കുന്നില്‍ അവര്‍ ഒത്തുകൂടാന്‍ ഇരുന്നപ്പഴാണ് ദേവിയും മിഥുനും അവിടെ ഉണ്ടന്ന് മനസ്സിലാക്കി അവരെ വിരട്ടി ഓടിക്കാന്‍ നോക്കിയത്. പക്ഷേ ദേവിയുടെഇഷ്ട കീര്‍ത്തനം പാടി നൃത്തം ചെയ്തതിനാല്‍ അല്‍പ്പാറ ദേവി സന്തോഷവതി ആയി അവരെ പേടിപ്പിച്ച് വെറുതെ വിട്ടു.പിന്നീട് ഇതൊരു കെട്ടുകഥയായി നാട്ടില്‍ പരന്നു.

കുറേ മാസങ്ങള്‍ക്കു ശേഷം മിഥുന്‍ ക്യാമറയുടെ കേട് നന്നാക്കി ഫിലിം എടുത്ത് നോക്കിയപ്പോള്‍ അതില്‍ കണ്ട രൂപങ്ങള്‍ അവന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സ്ത്രിയുടെ മുഖമായിരുന്നു ദേവി ചന്ദനക്ക്.അവന്റെ കൈയ്യില്‍ നിന്നും ആ ഫിലിം റോളുകള്‍ എങ്ങിനയോ തീ പിടിച്ച് കത്തിനശിച്ചു.ഒന്നും ആരോടും പറയാതെ മിഥുന്‍ ആ രംഗം കണ്ട് അന്ധാളിച്ചു.ഉത്തരം കിട്ടാത്ത ഒരു ചോദ്യചിഹ്നമായി ഇന്നും മഞ്ചാടി കുന്ന് തല ഉയര്‍ത്തി നില്ക്കുന്നു.

ഗീതാ കൈമള്‍

Leave a Reply

Your email address will not be published. Required fields are marked *