ബോണ്ടായി ബീച്ചിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വളരെ ലളിതമായി; കൊല്ലപ്പെട്ടവര്‍ക്ക് ക്രിസ്തുമസ് ദിനത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

2025 ഡിസംബര്‍ 14 ന് സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ആക്രമണമണത്തിന്റെ ആഘാതത്തി്ല്‍ നിന്നും മുക്തമാകാത്ത ബോണ്ടായി ബീച്ചില്‍ ഇത്തവണ വളരെ ലളിതമായ ക്രിസ്തുമസ് ചടങ്ങുകളാണ് നടന്നത്

ആക്രമണത്തെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ അതീവ ജാഗ്രതയിലായിരുന്നു. പ്രത്യേകിച്ച് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന പൊതുസ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ജനങ്ങള്‍ കൂടുന്ന ബീച്ചുകളിലും ഷോപ്പിംഗ് മാളുകളിലും സായുധ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കി.

സാധാരണയായി ആയിരക്കണക്കിന് വിനോദസഞ്ചാരികളും തദ്ദേശവാസികളും ഒത്തുചേരുന്ന ബോണ്ടി ബീച്ചിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വളരെ ലളിതമായിരുന്നു. ആഘോഷങ്ങള്‍ക്ക് പകരം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് കൂടുതല്‍ പേരും അവിടെ എത്തിയത്. ജനങ്ങള്‍ ബീച്ചില്‍ മെഴുകുതിരികള്‍ തെളിച്ചും പൂക്കള്‍ അര്‍പ്പിച്ചും തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി.

ആക്രമണത്തിന് ദൃക്സാക്ഷികളായവര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും വലിയ രീതിയിലുള്ള മാനസികാഘാതം നേരിടേണ്ടി വന്നു. ഇത് പരിഗണിച്ച് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാര്‍ പ്രത്യേക മാനസികാരോഗ്യ സഹായ കേന്ദ്രങ്ങള്‍ ബോണ്ടിയില്‍ തുറന്നു. സന്നദ്ധ സംഘടനകള്‍ ക്രിസ്മസ് ദിനത്തിലും കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കി.

ഈ ദുരന്തത്തിനിടയിലും ഓസ്ട്രേലിയന്‍ ജനത കാണിച്ച ഐക്യം ശ്രദ്ധേയമായിരുന്നു. ആക്രമണസമയത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ച സാധാരണക്കാരായ ആളുകളെ രാജ്യം ഹീറോകളായി ആദരിച്ചു. പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ഇവര്‍ക്കായി ക്രിസ്മസ് ദിനത്തില്‍ ധീരതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സിഡ്നിയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബോണ്ടി ബീച്ചില്‍ ഇത്തരമൊരു സംഭവം നടന്നത് വിനോദസഞ്ചാര മേഖലയെ താല്‍ക്കാലികമായി ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *