പ്രവാസികൾക്ക് ആശ്വാസം; പെൻഷൻ കുടിശ്ശിക വിതരണം ആരംഭിച്ചു

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി ബോർഡ് വഴി വിതരണം ചെയ്യുന്ന പ്രവാസി പെൻഷൻ കുടിശ്ശികയുടെ വിതരണം ആരംഭിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുടിശ്ശികയുടെ ആദ്യ ഗഡു തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയതായി നിരവധി പ്രവാസികൾ സ്ഥിരീകരിച്ചു.

പെൻഷൻ കുടിശ്ശിക തീർപ്പാക്കുന്നതിനായി സർക്കാർ 34.6 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ബാക്കിയുള്ള ഗഡുക്കളുടെ വിതരണവും വരും ദിവസങ്ങളിൽ ഘട്ടങ്ങളായി പൂർത്തിയാക്കുമെന്നാണ് വിവരം. നിലവിൽ കുടുംബ പെൻഷൻ ഉൾപ്പെടെ തൊണ്ണൂറ്റിമൂവായിരത്തോളം പ്രവാസികളാണ് സ്വദേശത്തും വിദേശത്തുമായി പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നത്.

ധനസഹായം ലഭിച്ചു തുടങ്ങിയത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്. വരും മാസങ്ങളിൽ തടസ്സങ്ങളോ കുടിശ്ശികയോ ഇല്ലാതെ കൃത്യമായി പെൻഷൻ വിതരണം നടത്തുന്നതിനായുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *