ശ്രദ്ധേയമായി ക്രിസ്തുമസ് ദിനത്തിലെ കമ്മ്യൂണിറ്റി ക്രിസ്തുമസ് ഉച്ചഭക്ഷണങ്ങള്‍

ക്രിസ്മസ് ദിനത്തില്‍ ഓസ്ട്രേലിയയില്‍ നടന്ന കമ്മ്യൂണിറ്റി ക്രിസ്മസ് ഉച്ചഭക്ഷണങ്ങള്‍ (Community Chritsmas Lunches) വലിയ വാര്‍ത്താപ്രാധാന്യം നേടുന്നു

സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും വേണ്ടിയാണ് പ്രധാനമായും ഇത്തരം വിരുന്നുകള്‍ സംഘടിപ്പിച്ചത്.ജീവിതച്ചെലവ് വര്‍ദ്ധനവ് മൂലം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രിസ്മസ് വിരുന്നുകളില്‍ പങ്കെടുത്തവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി.സിഡ്നി,മെല്‍ബണ്‍,ബ്രിസ്ബേന്‍ തുടങ്ങിയ നഗരങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ചാരിറ്റി സംഘടനകള്‍ ഒരുക്കിയ വിരുന്നുകളില്‍ എത്തിയത്.

Wayside Chapel,S-a-lv-a-tion Army തുടങ്ങിയ സംഘടനകളും, വിവിധ സന്നദ്ധ സംഘടനകളും,സിഡ്നിയിലെ കിംഗ്സ് ക്രോസിലും ബോണ്ടിയിലുമായി നടത്തിയ വിരുന്നില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്കും ആഘോഷിക്കാന്‍ ആരുമില്ലാത്തവര്‍ക്കും വേണ്ടിയാണ് ഇവര്‍ വര്‍ഷങ്ങളായി ഇത് നടത്തുന്നത്.ഓസ്ട്രേലിയയിലുടനീളം നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഇവര്‍ ക്രിസ്മസ് ഉച്ചഭക്ഷണം വിളമ്പി.രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് സന്നദ്ധ സേവകരാണ് ഭക്ഷണം വിളമ്പാനും ക്രമീകരണങ്ങള്‍ ചെയ്യാനും മുന്നിട്ടിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *