ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിംഗ് നടത്തിയ ഇടങ്ങളില്‍ അണുനശീകരണം ആരംഭിച്ചു.പക്ഷികളെ കൊന്ന ശേഷം വിറക്,ഡീസല്‍,പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ചു കളയുകയാണ് ചെയ്തത്. ഈ സ്ഥലങ്ങളില്‍ ഇന്നു പ്രത്യേകസംഘം എത്തി അണുനശീകരണം നടത്തും.
ജില്ലയില്‍ ആകെ 24,309 വളര്‍ത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കിയിട്ടുണ്ട്. തകഴി, കാര്‍ത്തികപ്പള്ളി,കരുവാറ്റ,പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്,ചെറുതന,പുറക്കാട് നെടുമുടി, കുമാരപുരം,എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് കള്ളിംഗ് നടത്തിയത്.

