ഇസ്ലാമാബാദ് : റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് മുന്പില് വന്‍ പ്രതിഷേധം. പാകിസ്താന് തെഹ്രീക്-ഇ-ഇന്‍സാഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇമ്രാന് ഖാന്റെ സഹോദരിയേയും പിടിഐ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആണ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. അഡിയാല ജയിലില്‍ ഇമ്രാന് ഖാനെ കാണാന്‍ എത്തിയ സഹോദരിമാരെ അകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
ഇമ്രാന് ഖാന് ആഴ്ചയില്‍ രണ്ടുതവണ, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്താന്‍ അനുവാദം നല്‍കണമെന്ന് മാര്‍ച്ച് 24 ന് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിട്ടും മുന്‍ പ്രധാനമന്ത്രിയെ കാണാന്‍ ജയില്‍ അധികൃതര്‍ സഹോദരിമാര്‍ക്ക് അനുമതി നല്‍കിയില്ല. ഇതോടെ ജയിലിന് പുറത്ത് പ്രതിഷേധം ആരംഭിക്കുകയും ഇമ്രാന്‍ഖാന്റെ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

