സര്‍ക്കാര്‍ വെബ്‌സൈറ്റിലെ സുരക്ഷാ വീഴ്ച കണ്ടെത്തി, ബ്രിട്ടീഷ് യുവാവിന് ഓസ്ട്രേലിയ നല്‍കിയത് ഗോള്‍ഡന്‍ വിസ

സിഡ്നി: ഓസ്ട്രേലിയന്‍ വിദേശകാര്യ വകുപ്പിന്റെ (DFAT) വെബ്സൈറ്റിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ ബ്രിട്ടീഷ് ഹാക്കര്‍ക്ക് ഓസ്ട്രേലിയ നല്‍കിയത് രാജ്യത്തെ ഏറ്റവും അപൂര്‍വ്വമായ വിസകളിലൊന്ന്. ലണ്ടന്‍ സ്വദേശിയായ 36-കാരന്‍ ജേക്കബ് റിഗ്സ് എന്ന സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധനാണ് ഈ ഭാഗ്യം ലഭിച്ചത്.

തന്റെ വിസ അപേക്ഷ വേഗത്തില്‍ പരിഗണിക്കപ്പെടാന്‍ വേണ്ടിയാണ് റിഗ്സ് ഈ ‘സാഹസത്തിന്’ മുതിര്‍ന്നത്. വെറും 1 മണിക്കൂര്‍ 50 മിനിറ്റ് കൊണ്ടാണ് അദ്ദേഹം വെബ്സൈറ്റിലെ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തിയത്. ഇത് അധികൃതരെ അറിയിച്ചതോടെ, നോബല്‍ സമ്മാന ജേതാക്കള്‍ക്കും ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്കും മാത്രം സാധാരണയായി നല്‍കി വരുന്ന ‘858 നാഷണല്‍ ഇന്നൊവേഷന്‍ വിസ’ നല്‍കി ഓസ്ട്രേലിയ അദ്ദേഹത്തെ ആദരിച്ചു.

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ പോലുള്ള ഗെയിമുകള്‍ ഹാക്ക് ചെയ്താണ് താന്‍ ഈ രംഗത്തേക്ക് വന്നതെന്നും, ഓസ്ട്രേലിയന്‍ ജീവിതശൈലി ഇഷ്ടമായതുകൊണ്ടാണ് ഇങ്ങോട്ട് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ അദ്ദേഹം സിഡ്നിയിലേക്ക് താമസം മാറും.

Leave a Reply

Your email address will not be published. Required fields are marked *