വെനസ്വേലയില്‍ യുഎസ് ബോംബാക്രമണം: നാല് വിമാനത്താവളങ്ങള്‍ ആക്രമിച്ചു

കാരക്കാസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ യുഎസ് ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ സ്‌ഫോടനങ്ങള്‍ നടന്നതായും നാല് വിമാനത്താവളങ്ങള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാരക്കാസ്, മിറാന്‍ഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് വെനസ്വേല പ്രസ്താവനയില്‍ അറിയിച്ചു.സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് ആക്രമണമുണ്ടായത്.

വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യം വിടാന്‍ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആക്രമണത്തെ കുറിച്ച് യുഎസ് സൈന്യമോ വെനസ്വേലയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകള്‍ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *