മടങ്ങിവരവ് കണ്ണീര്‍ക്കടലായി, ഗന്തൂര്‍ അപകടത്തില്‍ പൊലിഞ്ഞത് 3 കുരുന്നുകള്‍, വിങ്ങലടക്കാനാവാതെ പ്രവാസി ലോകം

അബുദാബി: ദുബായ് റോഡില്‍ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി കുടുംബത്തിലെ കുട്ടികളെ ദുബായില്‍ കബറടക്കും.അതേസമയം, അപകടത്തില്‍ മരിച്ച ബുഷ്‌റയുടെ മയ്യിത്ത് നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് ശേഷം മുഹൈസിനയിലെ (സോണാപൂര്‍) ദുബായ് മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററില്‍ എംബാം ചെയ്യും. തുടര്‍ന്ന് മയ്യിത്ത് നമസ്‌കാരവും നടക്കും.തിരൂര്‍ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും റുക്‌സാന അബ്ദുല്‍ റസാഖിന്റെയും മക്കളായ അഷാസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്‌റ (48)യുമാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.ഗുരുതര പരുക്കേറ്റ അബ്ദുല്‍ ലത്തീഫും റുക്സാനയും മക്കളായ ഇസ്സ, അസാം എന്നിവരും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

ദുബായില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ലത്തീഫും,കുടുംബവും ലിവ ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചശേഷം മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം. ബിസിനസ് ആവശ്യാര്‍ഥം ലണ്ടനിലായിരുന്ന റുക്സാനയുടെ സഹോദരന്‍ ദുബായില്‍ തിരിച്ചെത്തിയിട്ടുണ്ട്.പരുക്കേറ്റ അബ്ദുല്‍ ലത്തീഫ്, റുക്‌സാന, ഇസ്സ, അസാം എന്നിവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു

Leave a Reply

Your email address will not be published. Required fields are marked *