വയനാട്: എഴുത്തുകാരനും സഞ്ചാരിയുമായ സിജു ജേക്കബിന്റെ അനുഭവക്കുറിപ്പ് ‘അപരിചിതരുടെ ആകാശം’ 2025-ലെ aesthetics സാഹിത്യ പുരസ്‌കാരം നേടി. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ മലയാളി എഴുത്തുകാരനെ വീണ്ടും തേടിയെത്തിയിരിക്കുകയാണ് സാഹിത്യപുരസ്‌കാരം.
പുതുവര്‍ഷം പുതിയ സന്തോഷവുമായാണ് സിജു ജേക്കബിന് ആരംഭിച്ചത്.യാത്രകളിലൂടെ കണ്ടെത്തിയ അപരിചിതരുടെ ജീവിതകഥകളെയും സ്വപ്‌നങ്ങളെയും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ‘അപരിചിതരുടെ ആകാശം’ എന്ന പുസ്തകത്തിന് ലഭിച്ച ഈ അംഗീകാരം, എഴുത്തുകാരനെന്ന നിലയില്‍ വലിയ സന്തോഷവും ഉത്തരവാദിത്വവും സമ്മാനിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു.

ജനുവരി 26-ന് വയനാട് പുല്‍പ്പള്ളിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഫലകവും പ്രശസ്തിപത്രവും സമ്മാനത്തുകയുമടങ്ങിയ പുരസ്‌കാരം ഏറ്റ് വാങ്ങും
കവിതാ വിഭാഗത്തില്‍ ഗ്രേസി കെ വിയുടെ ‘പുനര്‍ജനി’ എന്ന കാവ്യസമാഹാരവും ഈ വര്‍ഷത്തെ aesthetics സാഹിത്യപുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാഹിത്യലോകത്തിലെ പ്രതിഭകളുടെ സംഭാവനകള്‍ ശ്രദ്ധേയമായി വിലയിരുത്തപ്പെടുന്നതിന്റെ ഉത്തമോദാഹരണമാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

‘വായിച്ചും വിശ്വസിച്ചും കൂടെ നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും സത്യസന്ധമായി എഴുതാന്‍ ഈ അംഗീകാരം പ്രചോദനമാകും,’ എഴുത്തുകാരന്‍ സിജു ജേക്കബ് പ്രതികരിച്ചു.
വിശദവിവരങ്ങള്‍ക്ക്: aesthetics (മൊബൈല്‍: 9995539192)

