ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ വീണ്ടും പിരിമുറുക്കം;അതിര്‍ത്തികളില്‍ ചൈന സൈനിക സന്നാഹം വര്‍ദ്ധിപ്പിക്കുന്നു ,ജാഗ്രതയോടെ ഇന്ത്യന്‍ സൈന്യം

ഇന്ത്യ ചൈനാ അതിര്‍ത്തികളായ കിഴക്കന്‍ ലഡാക്കിലെയും അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലെയും തന്ത്രപ്രധാനമായ മേഖലകളില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (PLA) സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.അതിര്‍ത്തിക്ക് തൊട്ടടുത്തായി താല്‍ക്കാലിക ബങ്കറുകളും മിസൈല്‍ വിക്ഷേപണ തറകളും ചൈന നിര്‍മ്മിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

അതിശൈത്യം വകവെക്കാതെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ചൈന കൂടുതല്‍ സാധനസാമഗ്രികള്‍ എത്തിക്കുന്നുതായും വ്യക്തമായ സൂചന ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചു.ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യവും അതീവ ജാഗ്രതയിലാണ്.ലഡാക്കിലെ ഫോര്‍വേഡ് പോസ്റ്റുകളില്‍ ഇന്ത്യ കൂടുതല്‍ സൈനികരെയും കെ9 വജ്ര (K9 V-a-jr-a) ഹോവിറ്റ്സര്‍ തോക്കുകളും വിന്യസിച്ചിട്ടുണ്ട്.സുഖോയ്-30 MKI, റഫാല്‍ വിമാനങ്ങള്‍ അതിര്‍ത്തി മേഖലകളില്‍ പതിവ് നിരീക്ഷണം നടത്തുന്നുണ്ട്.

പാങ്ങോങ് തടാകത്തിന് കുറുകെ ചൈന നിര്‍മ്മിക്കുന്ന രണ്ടാമത്തെ പാലത്തിന്റെ പണി ഏകദേശം പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ചൈനീസ് സൈന്യത്തിന് അതിവേഗം നീങ്ങാന്‍ സഹായകരമാകും.ഇതിന് മറുപടിയായി അതിര്‍ത്തി റോഡ് സംഘടന (BRO) തന്ത്രപ്രധാനമായ പാതകളും തുരങ്കങ്ങളും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി വരികയാണ്.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ ചൈനയുടെ കടുംപിടുത്തം കാരണം മാറ്റിവെച്ചിരുന്നു. ഡെപ്സാങ് (Depsang), ഡെംചോക് (Demchok) മേഖലകളില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തിലാണ് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *