പാക്‌സ് സിലിക്കയിലേയ്ക്ക് ഇന്ത്യയ്ക്ക് അമേരിക്കയുടെ ഔദ്യേഗിക ക്ഷണം; പാക്‌സ് സിലിക്ക സംഖ്യത്തില്‍ ഇന്ത്യ അംഗമാകും, സാങ്കേതിക മേഖലയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും

അമേരിക്കയുടെ ശാസ്ത്ര സാങ്കതിക സംഖ്യമായ പാക്‌സ് സിലിക്കയിലേയ്ക്ക് ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ച് ഡോണാള്‍ഡ് ട്രംപ്‌. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), സെമികണ്ടക്ടര്‍ (Nn¸v) നിര്‍മ്മാണം, നിര്‍ണ്ണായക ധാതുക്കള്‍ (Critical Minerals) എന്നിവയുടെ വിതരണ ശൃംഖലയില്‍ ചൈനയ്ക്കുള്ള ആധിപത്യം കുറയ്ക്കാന്‍ അമേരിക്ക രൂപീകരിച്ച സഖ്യമാണ് പാക്‌സ് സിലിക്ക’.2025 ഡിസംബറില്‍ ഈ സഖ്യം രൂപീകരിച്ചപ്പോള്‍ ഇന്ത്യയെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ ഈ ഔദ്യോഗിക ക്ഷണം വലിയൊരു സാങ്കേതിക നേട്ടമായി കണക്കാക്കപ്പെടുന്നു.

2026 ഫെബ്രുവരിയോടെ ഇന്ത്യ ഈ സഖ്യത്തില്‍ ഔദ്യോഗികമായി പൂര്‍ണ്ണ അംഗമാകും.അതോടെ ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ഇനി ഈ നയതന്ത്ര-സാങ്കേതിക സഖ്യത്തിന്റെ ഭാഗമാകും.മൈക്രോസോഫ്റ്റ് പോലുള്ള വമ്പന്‍ കമ്പനികള്‍ ഇന്ത്യയിലെ AI ഇന്‍ഫ്രാസ്ട്രക്ചറില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം (ഏകദേശം 17.5 ബില്യണ്‍ ഡോളര്‍) പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പും തായ്വാനിലെ പിഎസ്എംസിയും (PSMC) ചേര്‍ന്ന് ഗുജറാത്തില്‍ സ്ഥാപിക്കുന്ന ചിപ്പ് ഫാക്ടറിക്ക് ഈ സഖ്യം വലിയ കരുത്താകും.അത്യാധുനിക സാങ്കേതിക മേഖലയില്‍ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടാന്‍ ഇത് കാരണമാകും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ ിലനില്‍ക്കുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അംബാസഡര്‍ സൂചിപ്പിച്ചു. ‘യഥാര്‍ത്ഥ സുഹൃത്തുക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ അവര്‍ അത് പരിഹരിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.അതേ സമയം ജനുവരി 13ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണ്ണായകമായ വ്യാപാര ചര്‍ച്ചകള്‍ നടക്കും

Leave a Reply

Your email address will not be published. Required fields are marked *