മനുഷ്യരാകാമിനി (കവിത)


കാലമാം ചക്രങ്ങളു രുളുന്ന വേഗത്തിൽ
കോലങ്ങൾ പലതും കെട്ടുന്നു മാനവൻ-
വിരൽത്തുമ്പിലഖിലവുമെന്നുനാംചൊല്ലുമ്പോൾ
അകതാരിലകലംകൂടുന്നു നാൾക്കുനാൾ.

ഉയരങ്ങൾ താണ്ടുവാൻ ചിറകുവെച്ചോര്‍ നമ്മൾ
ഉള്ളിലെ സ്നേഹം മറന്നുപോയീടുന്നു.
യന്ത്രങ്ങൾ നമ്മെ ഭരിക്കവേ നമ്മളോ
യന്ത്രങ്ങളായിമാറുന്നതിശയം!

കാടുകൾ വെട്ടി നാം നാടുകൾ തീർക്കവേ
കൂടുകൾ നഷ്ടമായ് പക്ഷികൾക്ക്.
മണ്ണിന്റെ മണവും മറന്നുപോയോർ നമ്മൾ
വിണ്ണിലെ നക്ഷത്രമെണ്ണാൻ പഠിക്കുന്നു

മഴയുടെ സംഗീതം കേൾക്കാതെ നാമിന്ന്
മൃതിയേറിടും പുക വിഴുങ്ങിടുന്നു.
നേരിന്റെ കണ്ണിലെ നീർതുള്ളി കാണുവാൻ
നേരം നമുക്കിന്നു പോരാതെയായ്.

യന്ത്രങ്ങൾ നമ്മെ വിഴുങ്ങുന്നതിൻ മുൻപേ
മനുഷ്യരായ് മാറാം നമുക്കിനിയും
പുതുവർഷമിന്നൊരു വിത്തു പാകട്ടെ നാം
സ്നേഹത്തിൻ പച്ചപ്പു തേടുവാനായ് !!!

ലയാമ്മ നെപ്പോളിയൻ

Leave a Reply

Your email address will not be published. Required fields are marked *