വിക്ടോറിയയിലെ വിദ്യാഭ്യാസ വകുപ്പിന്റെ (Deptarment of Education) ഡാറ്റാബേസിന് നേരെയാണ് ഈ സൈബര്‍ ആക്രമണം ഉണ്ടായത്.പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, സ്‌കൂളുകളിലെ ഐടി സംവിധാനങ്ങളില്‍ അസ്വാഭാവികമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങള്‍ (പേര്, വിലാസം, ജന്മദിനം, അക്കാദമിക് റെക്കോര്‍ഡുകള്‍ തുടങ്ങിയവ) ഹാക്കര്‍മാര്‍ കൈക്കലാക്കിയതായി സംശയിക്കുന്നു.സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പല സ്‌കൂളുകളിലെയും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളും പഠന പോര്‍ട്ടലുകളും താല്‍ക്കാലികമായി റദ്ദാക്കി.
കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്.ഓസ്ട്രേലിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും (ACSC) വിക്ടോറിയ പോലീസും സംയുക്തമായി ഈ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ ഐടി സിസ്റ്റങ്ങളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താന്‍ ഉത്തരവിട്ടു.പാസ്വേഡുകള്‍ മാറ്റാനും കുട്ടികളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ അസ്വാഭാവികമായ നീക്കങ്ങള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കാനും രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഈ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും ഹാക്കര്‍ ഗ്രൂപ്പുകള്‍ ഉണ്ടോ എന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഒരു വിദേശ ഹാക്കര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ അധികൃതര്‍ സംശയിക്കുന്നുണ്ട്

