പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണ്ണാവസരം; കേന്ദ്ര സര്‍ക്കാരിന്റെ എസ്.പി.ഡി .സി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു,അവസാന തീയതി ജനുവരി 30

ന്യൂഡല്‍ഹി/കാഠ്മണ്ഡു: വിദേശത്തുള്ള ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്കും (PIOs), പ്രവാസി ഭാരതീയരുടെ മക്കള്‍ക്കും (NRIs) ഇന്ത്യയില്‍ ഉന്നതപഠനം നടത്തുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിന് (Scholarship Programm-e for Diaspora Children SPDC) അപേക്ഷകള്‍ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിനാണ് ഇപ്പോള്‍ അപേക്ഷ നല്‍കാവുന്നത്.

വിവിധ പ്രവാസി മേഖലകളില്‍ നിന്നുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.നിലവില്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസി വഴിയുള്ള അപേക്ഷാ നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
പ്രധാന വിവരങ്ങള്‍ ചുരുക്കത്തില്‍:

  • അപേക്ഷാ രീതി: നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് ആവ ശ്യമായ രേഖകള്‍ സഹിതം നേരിട്ടാണ് സമര്‍പ്പിക്കേണ്ടത്.
  • സമര്‍പ്പിക്കേണ്ട സ്ഥലം: എഡ്യൂക്കേഷന്‍ വിംഗ്, ഇന്ത്യന്‍ എംബസി, കാഠ്മണ്ഡു (നേപ്പാള്‍).
  • രേഖ പരിശോധന: അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഒറിജിനല്‍ രേഖകള്‍ കൈവ ശം കരുതേണ്ടതാണ്. വെരിഫിക്കേഷന് ശേഷം ഇവ ഉടനടി തിരികെ നല്‍കുന്നതാ ണ്.
  • അവസാന തീയതി: 2026 ജനുവരി 30 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ പ്രൊഫഷണല്‍,നോണ്‍-പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ് ഈ പദ്ധതി.വിദ്യാഭ്യാസ മേഖലയില്‍ പ്രവാസികളുടെ മക്കള്‍ക്ക് കൂടുതല്‍ കരുത്തുപകരുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.indembkathmandu.gov.in

Leave a Reply

Your email address will not be published. Required fields are marked *